ഇന്നോവയെപ്പോലും വിറപ്പിച്ച കുഞ്ഞന്‍റെ പുതിയ പതിപ്പ് ഉടന്‍

Web Desk   | Asianet News
Published : May 11, 2020, 12:00 PM ISTUpdated : May 11, 2020, 12:01 PM IST
ഇന്നോവയെപ്പോലും വിറപ്പിച്ച കുഞ്ഞന്‍റെ പുതിയ പതിപ്പ് ഉടന്‍

Synopsis

ജനപ്രിയ എംപിവി ട്രൈബറിന്‍റെ എഎംടി പതിപ്പ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഉടന്‍ പുറത്തിറക്കിയേക്കും. 

ജനപ്രിയ എംപിവി ട്രൈബറിന്‍റെ എഎംടി പതിപ്പ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഉടന്‍ പുറത്തിറക്കിയേക്കും. 2020 ദില്ലി ഓട്ടോ എക്സ്പോയിൽ റെനോ ട്രൈബറിന്റെ എഎംടി മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്റെ വിപണി അവതരണം ഉടൻ തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വരുന്ന മെയ് 18 ആം തീയതി ആവും ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക. അന്നേദിവസം തന്നെ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചേക്കും. എഎംടി മോഡലിന്റെ വിപണി അവതരണത്തിന് ശേഷം ഒരു ടർബോ പെട്രോൾ പതിപ്പും ഈ വാഹനത്തിന് കമ്പനി നൽകാൻ സാധ്യതയുണ്ട്. 72 ബിഎച്ച്പി കരുത്തും 96 ന്യൂട്ടൻ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന 3 സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എൻജിനാണ് ട്രൈബറിനു ശക്തി പകരുന്നത്. നിലവിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് ലഭ്യമായിട്ടുള്ളൂ.

എംപിവി സെഗ്മെന്‍റിലേക്ക് റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. പു

കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളുമായി എത്തുന്ന ഈ വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ട്രൈബറിന്റെ മുഖ്യ ആകർഷണം. ഒരു ഹാച്ച്ബാക്ക്    വാങ്ങുന്ന വിലയിൽ 7 സീറ്റർ വാഹനം ലഭിക്കുന്നു എന്നുള്ളതും ട്രൈബറിന് വിപണിയിൽ മുൻതൂക്കം നൽകുന്നു. 4.99 ലക്ഷം രൂപ മുതൽ 6.82 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

2019 ഡിസംബര്‍ മാസത്തില്‍ മാത്രം 5,631 യൂണിറ്റുകളുടെ വില്‍പ്പനയാണ് ട്രൈബറിന് ലഭിച്ചത്. പട്ടികയില്‍ 6,650 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ ഒന്നാം സ്ഥാനത്തും 5,661 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര ബലേറൊ രണ്ടാം സ്ഥാനത്തുമുണ്ട്. 3,414 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 2019 നവംബറില്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. ട്രൈബറിന്‍റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറിയിരുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ... മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്