ക്യാമറയില്‍ കുടുങ്ങി റെനോയുടെ ഇത്തിരിക്കുഞ്ഞന്‍

By Web TeamFirst Published Oct 27, 2020, 11:01 AM IST
Highlights

ചെന്നൈയിൽ പരീക്ഷണയോട്ടത്തിനിടെയാണ് കാര്‍ ക്യാമറയിൽ കുടുങ്ങിയതെന്ന് കാര്‍ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു

ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ സോയിയെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ചെന്നൈയിൽ പരീക്ഷണയോട്ടത്തിനിടെയാണ് കാര്‍ ക്യാമറയിൽ കുടുങ്ങിയതെന്ന് കാര്‍ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ പരിഷ്‌കരിച്ചത്.

ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ടച്ച്സ്‌ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വാഹനത്തിലെ സവിശേഷതകള്‍. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെനോ ഈസി കണക്ട് ഫീച്ചറും ലഭ്യമാണ്.

മൂന്നാം തലമുറ റെനോ സോയിയുടെ കരുത്ത് 100 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ്. Z.E 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു. ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ റെനോ സോയി ഓടുമെന്നാണ് സൂചന. കാറിന് കമ്പനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു പ്രത്യേകത. വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്‍ത് ഇന്ത്യയിൽ നിര്‍മ്മിക്കാനായിരിക്കും കമ്പനിയുടെ പദ്ധതി എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹാച്ച്ബാക്കിന്റെ എല്ലാ അനുപാതങ്ങളുമുള്ള ഇലക്ട്രിക് കാറാണ് നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന റെനോ സോയി. യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ സജീവമായിട്ടുള്ള റെനോയുടെ പൂര്‍ണ വൈദ്യുത കാറാണ് സോയി. ഡിസൈന്‍, ടെക്‌നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ പുതുമ നല്‍കികൊണ്ടാണ് പുതിയ ഇലക്ട്രിക് കാറിനെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 350 കിലോമീറ്റര്‍ ഓടാനുള്ള കരുത്ത് വാഹനത്തിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി കമിലിയോണ്‍ ചാര്‍ജറാണ് റെനോ, സോയിക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിക്കായി ഭേദഗതികള്‍ വരുത്തിയ റെനോ സോയിയാണ് ഇവിടെ പരീക്ഷണ ഓട്ടം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇന്ത്യയില്‍ എത്ര റേഞ്ച് ലഭിക്കുമെന്ന് കാലാവസ്ഥ സാഹചര്യങ്ങള്‍ പരിശോധിച്ച് പഠിച്ചുവരുന്നു. കാറിനെയും സ്മാര്‍ട്ട്‌ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെനോ ഈസി കണക്ട് ഫീച്ചറാണ് ഹാച്ച്ബാക്കിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്പോകാനുള്ള ഒരുക്കത്തിലാണ് റെനോ. 

ഭാഗങ്ങളായി ഇറക്കുമതി ചെയ്തു കൂട്ടിയോജിപ്പിക്കുന്ന കംപ്ലീറ്റലി നോക്കഡ് ഡൗണ്‍ (CKD) രീതിയിലാവും സോയിയേ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫ്ലോറില്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന്, കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന വിധം മാറ്റങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോയിക്ക് ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള സ്പീഡ് ബ്രെക്കറുകളുള്ള ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍, അണ്ടര്‍ബോഡിക്ക് അധിക പരിരക്ഷയും അനിവാര്യമാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്‌ലൂയിഡിക് ലുക്കും വാഹനത്തിന്റെ സവിശേഷതകളാണ്. 9.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം തുടങ്ങിയവ അകത്തളത്തെ മനോഹരമാക്കും.  റെനോ 

click me!