വരുന്നൂ, റെനോയുടെ ഇലക്ട്രിക്ക് എസ്‍യുവി

By Web TeamFirst Published Jul 14, 2020, 11:03 PM IST
Highlights

യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ്‌യുവികള്‍ക്കായിരിക്കും കൂടുതല്‍ പ്രധാന്യം നല്‍കുക. ഇതായിരിക്കാം സാന്റര്‍ ആദ്യം യൂറോപ്യന്‍ വിപണികളിൽ എത്തിക്കാൻ തീരുമാനിച്ചതിനു പിന്നില്‍ എന്നാണ് സൂചന. 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇലക്ട്രിക് എസ്‌യുവി സാന്‍റര്‍ 2021-ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോർട്ട്. റെനോയുടെ ക്യാപ്ച്ചര്‍ എസ്‌യുവിയെ അടിസ്ഥനമാക്കിയായിരിക്കും ഈ വാഹനം എത്തുക.

റെനോ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സിഎംഎഫ്-ഇവി പ്ലാറ്റ്‌ഫോമായിരിക്കും സാന്ററിന്റെയും അടിസ്ഥാനം ആകുക. ഈ വാഹനത്തില്‍ 300 കിലോമീറ്ററും 500 കിലോമീറ്ററും റേഞ്ച് നല്‍കുന്ന രണ്ട് ബാറ്ററി പാക്കുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് ആയിരിക്കും ഇതിൽ.

റെനോ ഇനി വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയേക്കും. ഇതിന്റെ ഭാഗമായി ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന റെനോ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യം സാന്റര്‍ യൂറോപ്യന്‍ വിപണികളിലായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ്‌യുവികള്‍ക്കായിരിക്കും കൂടുതല്‍ പ്രധാന്യം നല്‍കുക. ഇതായിരിക്കാം സാന്റര്‍ ആദ്യം യൂറോപ്യന്‍ വിപണികളിൽ എത്തിക്കാൻ തീരുമാനിച്ചതിനു പിന്നില്‍ എന്നാണ് സൂചന. അതേസമയം, റെനോ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനം K-ZE ഇലക്ട്രിക് കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

click me!