17 വർഷം; പൊലീസ് വാങ്ങിയത് 4,876 വാഹനങ്ങൾ, ഇന്നോവയുടെ കഥ കേട്ടാല്‍ ഞെട്ടും!

By Web TeamFirst Published Feb 16, 2020, 3:59 PM IST
Highlights

2001 മുതൽ 2018 വരെയുള്ള  കാലത്ത് വാങ്ങിയതില്‍ ഏറെയും ആഡംബര വാഹനങ്ങൾ 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേന 17 വർഷംകൊണ്ടു വാങ്ങിയത് 4,876 വാഹനങ്ങൾ എന്ന് സിഎജി റിപ്പോര്‍ട്ട്. 2013–18 കാലത്തു പൊലീസ് വാങ്ങിയ 269 വാഹനങ്ങളിൽ 64 ഉം സേനയിലെ ഉന്നതർക്കുള്ള വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 2001 മുതൽ 2018 വരെയുള്ള  കാലത്ത് വാങ്ങിയതില്‍ ഏറെയും ആഡംബര വാഹനങ്ങൾ ആണെന്നാണ് റിപ്പോര്‍ട്ട്. 

2007 മുതൽ 2015 വരെ 95 ഇന്നോവകളാണ് വാങ്ങിക്കൂട്ടിയത്. ഇതിലേറെയും സേനയിലെ ഉന്നതന്മാരുടെ ഉപയോഗത്തിനു വേണ്ടിയായിരുന്നു. സംസ്ഥാന പൊലീസ് സേനയിൽ 2018 ലെ കണക്കനുസരിച്ച് 8 ഡിജിപിമാരും 15 വീതം എഡിജിപിമാരും ഐജിമാരും 13 ഡിഐജിമാരും 94 എസ്പിമാരുമാണുള്ളത്.

2001 മുതൽ 2007 വരെ  899 ഡീസൽ ജീപ്പ് വാങ്ങി. പക്ഷേ ഇതിൽ ഒന്നുപോലും ഇപ്പോൾ ഉപയോഗത്തിലില്ല. ഇവയ്ക്ക് എന്തു സംഭവിച്ചുവെന്നും കണക്കില്ല. വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതായാൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റോടെ പരസ്യമായി ലേലം ചെയ്തുവേണം വിൽക്കാൻ. കുറഞ്ഞത് 15 വർഷമെങ്കിലും വാഹനം ഉപയോഗിക്കാമെന്നിരിക്കെയാണ് 2007 മുതൽ 2015 വരെ 95 ഇന്നോവകൾ കൂടി വാങ്ങുന്നത്. 

മഹീന്ദ്ര ബൊലീറോ 411, സ്കോർപിയോ–5, ഇൻവേഡർ–442,സൈലോ–78,ടാറ്റാ സ്പേഷിയോ–123,ടാറ്റാ ഇൻഡിഗോ 11,ടാറ്റാ സഫാരി 1, ടാറ്റാ സുമോ 411, ടാറ്റാ 407 ആംബുലൻസ് 25 എന്നിങ്ങനെയാണു വാഹനങ്ങളുടെ മറ്റു കണക്കുകൾ. 2017–18 ൽ മാത്രം 5 ഇന്നോവ ക്രിസ്റ്റയും 41 ബൊലേറോയും 23 ഫോഴ്സ് ട്രാവലറും 2 ടാറ്റാ വിങ്ങറും വാങ്ങി. 1990 മുതൽ 2001 വരെ വാങ്ങിയ നൂറുകണക്കിനു വാഹനങ്ങൾ ഉപയോഗത്തിലിരിക്കുമ്പോഴാണു പുതിയതു വാങ്ങിയത്. 

click me!