ഇന്ത്യന്‍ ബുള്ളറ്റുകളോട് ഈ രാജ്യക്കാര്‍ക്കും അടങ്ങാത്ത പ്രേമം, റോയല്‍ എന്‍ഫീല്‍ഡ് ചെയ്‍തത് ഇങ്ങനെ!

Web Desk   | Asianet News
Published : Oct 16, 2020, 12:40 PM IST
ഇന്ത്യന്‍ ബുള്ളറ്റുകളോട് ഈ രാജ്യക്കാര്‍ക്കും അടങ്ങാത്ത പ്രേമം, റോയല്‍ എന്‍ഫീല്‍ഡ് ചെയ്‍തത് ഇങ്ങനെ!

Synopsis

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ഇപ്പോഴിതാ ഫിലിപ്പൈൻസ് വിപണിയിലും ഈ ഹിമാലയന്‍ എത്തിയിരിക്കുന്നു. 

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ഇപ്പോഴിതാ ഫിലിപ്പൈൻസ് വിപണിയിലും ഈ ഹിമാലയന്‍ എത്തിയിരിക്കുന്നു.  ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത് വിൽക്കുന്ന ബൈക്കിനു ഫിലിപ്പൈൻസിൽ 2.99 ലക്ഷം പെസോ(ഏകദേശം 4.50 ലക്ഷം രൂപ) ആണു വില എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ഹിമാലയൻ ഇവിടെ വിൽക്കുന്ന മോഡലിന് സമാനമാണ്. 411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയിൽ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടു കൂടിയുള്ള SOHC എഞ്ചിനാണ് എൻഫീൽഡ് ഹിമാലയന്‍റെ ഹൃദയം. ഇത് 24.3 bhp കരുത്തിൽ 32 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതാണ്. 

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹസാർഡ് ലൈറ്റ്, പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്, സ്വിച്ചബിൾ എബിഎസ് എന്നിവയും വാഹനത്തിലുണ്ട്. മൊത്തം ആറ് കളർ ഓപ്ഷനിൽ എത്തുന്ന മോഡലിൽ പുതിയ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രേവൽ ഗ്രേ എന്നിവയ്ക്കൊപ്പം സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും അഡ്വഞ്ചർ മോട്ടോർസൈക്കിൾ അമേരിക്കയിലും എത്തും.

ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് നിരവധി പുതിയ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഹിമാലയൻ‌ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളിൽ‌ ലഭ്യമാണ്.  നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഹിമാലയന്‍ സ്വന്തമാക്കാം. 

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 ഹിമാലയന്റ ഹൈലൈറ്റ്. വിപണിയിലുണ്ടായിരുന്ന ബിഎസ്4 ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ തന്നെ പരിഷ്കാരങ്ങൾക്കു വിധേയമായാണ് 2020 ഹിമാലയന്‍ എത്തുന്നത്.  

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷത. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്‍തു കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ഇണക്കി ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കാര്യക്ഷമമായി ഓടിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും. ഹിമാലയനെ അടുത്തിടെ അമേരിക്കന്‍ വിപണിയിലേക്കും എന്‍ഫീല്‍ഡ് കയറ്റുമതി ചെയ്‍തിരുന്നു. 

ഹിമാലയനു പുറമെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650,  ക്ലാസിക് 500, ബുള്ളറ്റ് 500 ബൈക്കുകളും റോയൽ എൻഫീൽഡ് ഫിലിപ്പൈൻസിൽ വിൽക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് റോയൽ എൻഫീൽഡിന്റെ ആദ്യ അസംബ്ലിങ് ശാലയും അടുത്തിടെ അർജന്റീനയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ബുള്ളറ്റിന്റെ അർജന്റീനയിലെ വിതരണക്കാരായ ഗ്രൂപ്പൊ സിംപയുമായി സഹകരിച്ചാണു റോയൽ എൻഫീൽഡ് പുതിയ അസംബ്ലിങ് പ്ലാന്റ് തുറന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം