Scram 411 : പുത്തന്‍ ബുള്ളറ്റ് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Mar 08, 2022, 08:22 PM IST
Scram 411 : പുത്തന്‍ ബുള്ളറ്റ് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, അറിയേണ്ടതെല്ലാം

Synopsis

ഈ മോഡലിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന പ്രധാന വസ്‍തുതകൾ ഇതാ.

ക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് (Royal Enfield) സ്‌ക്രാം 411 മോട്ടോർസൈക്കിൾ  (Scram 411) 2022 മാർച്ച് 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. ഇത് പ്രധാനമായും ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ താങ്ങാനാവുന്ന വേരിയന്റാണ്. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കിന്റെ ഡിസൈനും ഫീച്ചർ വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ഒന്നിലധികം സ്പൈ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. മോഡലിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന പ്രധാന വസ്‍തുതകൾ ഇതാ.

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 വീണ്ടും പരീക്ഷണത്തില്‍

ഡിസൈൻ വ്യത്യാസങ്ങൾ
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ സ്‌ക്രാം 411-ൽ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് സാധാരണ ഹിമാലയനിൽ നിന്ന് വ്യത്യസ്‍തമായിരിക്കും. പുതിയ മോഡലിന് വിൻഡ്‌സ്‌ക്രീൻ ഉണ്ടാകില്ല. കൂടാതെ ചെറിയ ഇന്ധന ടാങ്ക് ആവരണവുമുണ്ട്. മെറ്റാ ഹെഡ്‌ലാമ്പ് കൗൾ, 19 ഇഞ്ച് ഫ്രണ്ട് വീൽ (വലിയ 21 ഇഞ്ച് യൂണിറ്റിന് പകരം), വ്യത്യസ്‍തമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സൈഡ് പാനലുകൾ, സീറ്റുകൾ എന്നിവ സാധാരണ മോഡലിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്‍തമാക്കുന്നു. 

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിറോകളും, ഡ്യുവൽ പർപ്പസ് ടയറുകളുള്ള വയർ-സ്‌പോക്ക്ഡ് വീലുകൾ, വീതിയേറിയ ഹാൻഡിൽബാർ, സിംഗിൾ പീസ് ഗ്രാബ് റെയിൽ, ഫോർക്ക് ഗെയ്‌റ്ററുകൾ, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ഘടകങ്ങളുള്ള അതേ റെട്രോ ഡിസൈൻ ഭാഷയാണ് ബൈക്കിന്റെ സവിശേഷത.

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

സവിശേഷതകൾ, നിറങ്ങൾ
ഫീച്ചർ ഫ്രണ്ടിൽ, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ സ്‌ക്രാം 411 അപ്‌ഡേറ്റ് ചെയ്‍ത ഇൻസ്ട്രുമെന്റ് കൺസോൾ വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബൈക്കിന്റെ താങ്ങാനാവുന്ന വേരിയന്റ് പുതിയ വർണ്ണ സ്‍കീമുകളിലും വാഗ്‍ദാനം ചെയ്തേക്കാം. നിലവിൽ, പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ്, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ലേക്ക് ബ്ലൂ, മിറാഷ് സിൽവർ, സ്ലീറ്റ് ഗ്രേ എന്നിങ്ങനെ ഒന്നിലധികം പെയിന്റ് ജോലികളിൽ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ ലഭ്യമാണ്. 

ഒരേ എഞ്ചിൻ
ഹൃദയഭാഗത്ത്, സാധാരണ ഹിമാലയനിൽ ഉപയോഗിക്കുന്ന അതേ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് SOHC എഞ്ചിൻ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ സ്‌ക്രാം 411ല്‍ കമ്പനി അവതരിപ്പിക്കുന്നു. 24 bhp കരുത്തും 32 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നതിനായി യൂണിറ്റ് ട്യൂൺ ചെയ്‍തിട്ടുണ്ട്. പുതിയ താങ്ങാനാവുന്ന വേരിയന്റിന്, കമ്പനി ഇത് വ്യത്യസ്‍തമായി ട്യൂൺ ചെയ്തേക്കാം.

ദക്ഷിണധ്രുവത്തിലേക്കുള്ള യാത്ര വിജയകരമായി പൂർത്തിയാക്കി റോയൽ എൻഫീൽഡ്

ബ്രേക്കിംഗ്, സസ്പെൻഷൻ
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് അതിന്റെ പ്രീമിയം സഹോദരങ്ങളുമായി ബ്രേക്കിംഗും സസ്‌പെൻഷൻ സജ്ജീകരണവും പങ്കിടാൻ സാധ്യതയുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്ക് റിയർ സസ്‌പെൻഷൻ യൂണിറ്റുകളും ഇതിലുണ്ടാകും. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സഹിതം മുന്നിലും പിന്നിലും ഡിസ്‍ക്സ്ക് ബ്രേക്കുകളിൽ നിന്ന് ബ്രേക്കിംഗ് പവർ ലഭിക്കും.

 വരുന്നൂ മോഹവിലയില്‍ പുത്തന്‍ ബുള്ളറ്റ്, ആകാംക്ഷയില്‍ വാഹനലോകം

എന്താണ് റോയൽ എൻഫീൽഡ് സ്‌ക്രാം 411?
സ്‌ക്രാം 411 അടിസ്ഥാനപരമായി വളരെ ജനപ്രിയമായ ഹിമാലയൻ എഡിവിയുടെ ടോൺ-ഡൗൺ പതിപ്പായിരിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ലെങ്കിലും, മികച്ച ഹൈവേ ക്രൂയിസിംഗ് കഴിവുകളുള്ള ഹിമാലയന്റെ കൂടുതൽ റോഡ്-ഓറിയന്റഡ് പതിപ്പാണ് സ്‌ക്രാം 411 എന്ന് പറയപ്പെടുന്നു.

സ്‌ക്രാം 411 ന്റെ ലോഞ്ച് 2022 ഫെബ്രുവരിയിൽ നടക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോൾ ഇത് 2022 മാർച്ചിലേക്ക് വൈകിയെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് -19 ന്റെ മൂന്നാം തരംഗത്തെ തുടർന്നാണ് ലോഞ്ച് വൈകിയത്. സ്‌ക്രാമിന്റെ പരീക്ഷണയോട്ടം നിലവിൽ രാജ്യത്ത് നടക്കുകയാണ്. അതിനാൽ, ഇത് കുറച്ച് തവണ റോഡുകളില്‍ കണ്ടെത്തിയിരുന്നു. ഇതുവരെയുള്ള പരീക്ഷണയോട്ട വീഡിയോ അനുസരിച്ച്, ഹിമാലയനിൽ നിന്നുള്ള ഭൂരിഭാഗം ഭാഗങ്ങളും ഉപയോഗിച്ച് ഉരുത്തിരിഞ്ഞതാണ് സ്‌ക്രാം എന്ന് കാണാൻ കഴിയും. മുന്‍ ചക്രങ്ങള്‍ക്ക് 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് വലിപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു സാഹസിക ടൂറർ ആയി തോന്നാതിരിക്കാൻ മോട്ടോർസൈക്കിളിനെ സഹായിക്കും. പിൻ ടയറിന് അതേ വലിപ്പം അതായത് 17 ഇഞ്ച് ആയിരിക്കും പ്രതീക്ഷിക്കുന്നത്. ഇത് ഇപ്പോഴും സ്പോക്ക്ഡ് റിമ്മുകളിൽ പ്രവർത്തിക്കുന്നു, അതായത് ട്യൂബ് ലെസ് ടയറുകൾ ഉണ്ടാകില്ല.

മുമ്പത്തെ പരീക്ഷണയോട്ടങ്ങളില്‍, ഫോർക്ക് ഗെയ്‌റ്ററുകൾ ഉണ്ടായിരുന്നില്ല. പക്ഷേ പ്രൊഡക്ഷൻ-സ്പെക്ക് സ്‌ക്രാം 411 ഫോർക്ക് ഗെയ്‌റ്ററുകളോടൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ റോയൽ എൻഫീൽഡ് അവ യഥാർത്ഥ ആക്‌സസറികളായി നൽകിയേക്കാം. കാണാൻ കഴിയുന്ന മറ്റൊരു മാറ്റം, വിൻഡ്‌ഷീൽഡ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു എന്നതാണ്. സാഹസിക ബൈക്കുകളില്‍ സാധാരണയായി കാണുന്ന പോലെയുള്ള മുൻ മഡ്‍ഗാർഡില്ല. പകരം, ഇപ്പോൾ ഒരു പരമ്പരാഗത മഡ്‍ഗാർഡ് ലഭിക്കുന്നു.

Source : India Car News

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം