റോയല്‍ എന്‍ഫീല്‍ഡിന്‍റെ ആ കിടിലന്‍ മോഡല്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

By Web TeamFirst Published May 29, 2020, 10:30 AM IST
Highlights

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ നിരത്തുകളിലെത്തു

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350 ഫയര്‍ബോള്‍ ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുമ്പ് ഏപ്രില്‍ മാസത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ജൂണ്‍ അവസാന വാരത്തിലേക്ക് മാറ്റിയതെന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് റിപ്പോർട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ബൈക്കിന്റെ സുരക്ഷയൊരുക്കുന്നുണ്ട്. 

ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ലഭ്യമാണ്. മീറ്റിയോര്‍ 350 ഫയര്‍ബോളിലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും നല്‍കുക. ഈ എന്‍ജിന്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാ്ന്‍സ്മിഷന്‍.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിച്ചേക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കും. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായിരിക്കും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഉരുണ്ട ടെയ്ല്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ കാണാന്‍ കഴിയും.

1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ചില ആക്‌സസറികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഈ വില. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്‌ളൈസ്‌ക്രീന്‍ നല്‍കിയേക്കും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍.

click me!