ഒറ്റദിവസം വിറ്റത് ഇത്രയും ബുള്ളറ്റുകള്‍, റോയല്‍ എൻഫീല്‍ഡിനിത് ഓണം ബമ്പര്‍!

Web Desk   | Asianet News
Published : Sep 02, 2020, 10:28 AM IST
ഒറ്റദിവസം വിറ്റത് ഇത്രയും ബുള്ളറ്റുകള്‍, റോയല്‍ എൻഫീല്‍ഡിനിത് ഓണം ബമ്പര്‍!

Synopsis

ഓണക്കാലത്താണ് കമ്പനിയുടെ ഈ റെക്കോഡ് നേട്ടം. 

ഒരു ദിവസം 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി റെക്കോഡ് സൃഷ്ടിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഓണക്കാലത്താണ് കമ്പനിയുടെ ഈ റെക്കോഡ് നേട്ടം. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30-നാണ് 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹിമാലയന്‍, കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍, തണ്ടര്‍ബേഡ് എക്‌സ്, സ്റ്റാന്റേഡ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ആയിരം ബൈക്കുകള്‍. അതേസമയം ഒരോരോ മോഡലിന്റെയും കൃത്യമായ നമ്പറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയില്ല. 

കേരളത്തിലുടനീളം റോയല്‍ എന്‍ഫീല്‍ഡിന് 59 ഡീലര്‍ഷിപ്പുകളും 25 സ്റ്റുഡിയോ സ്റ്റോറുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഷോറുമുകളില്‍ നിന്നെല്ലാമായാണ് ഒറ്റ ദിവസം 1000 ബൈക്കുകള്‍ നിരത്തുകളിലെത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വലിയ തിരിച്ചുവരവായാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. 

കൂടുതല്‍ ബൈക്കുകള്‍ എത്തിച്ച് ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് നിര വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി. 

PREV
click me!

Recommended Stories

ദേശീയപാതയിലെ യാത്രകൾ ഇനി ചിലവ് കൂട്ടും, ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ