കാടിളക്കി 'വേട്ടക്കാരന്‍', അമ്പരപ്പിക്കുന്ന വരവേല്‍പ്പെന്ന് റോയല്‍ എൻഫീല്‍ഡ്!

Published : Sep 03, 2022, 09:50 AM IST
കാടിളക്കി 'വേട്ടക്കാരന്‍', അമ്പരപ്പിക്കുന്ന വരവേല്‍പ്പെന്ന് റോയല്‍ എൻഫീല്‍ഡ്!

Synopsis

 ഹണ്ടർ 350-ന് അഭൂതപൂർവമായ ഡിമാൻഡാണ് എന്ന് റോയൽ എൻഫീൽഡ്

ക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എൻഫീല്‍ഡ് അടുത്തിടെയാണ് പുതിയ ഹണ്ടര്‍ 350 മോട്ടോര്‍ സൈക്കിളിനെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഹണ്ടർ 350-ന് അഭൂതപൂർവമായ ഡിമാൻഡാണ് എന്നാണ് റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നത്.  ഈ മോട്ടോർസൈക്കിളിലൂടെ ഇന്ത്യൻ ബൈക്ക് വിപണിയിലെ തങ്ങളുടെ ശക്തമായ സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും റോയൽ എൻഫീൽഡ് ഉറപ്പുനൽകുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

റോയൽ എൻഫീൽഡ് ഓഗസ്റ്റിൽ 70,000 മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു, 2021-ലെ അതേ മാസത്തിൽ വിറ്റ 49,000 യൂണിറ്റുകളിൽ നിന്ന് മാന്യമായ കുതിപ്പ്. 53 ശതമാനം വിൽപ്പന കുതിച്ചുചാട്ടത്തിന് കാരണം ക്ലാസിക്ക്, മെറ്റിയോര്‍350 എന്നിവ ഉള്‍പ്പെടെ കമ്പനിയുടെ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള താരതമ്യേന പുതിയ മോഡലുകളായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബുള്ളറ്റ് 350, സ്‍ക്രാം 411, ഹിമാലയൻ, കോണ്ടിനന്‍റല്‍ ജിടി 650, ഇൻറര്‍സെപ്റ്റര്‍ 650 എന്നിവ ഉള്‍പ്പെടെ ഇന്ത്യയിൽ ഉപഭോക്താക്കൾക്കായി കമ്പനിക്ക് എട്ട് മോഡലുകൾ ഉണ്ട്. എന്നാല്‍ ഇപ്പോൾ കൂടുതൽ ശ്രദ്ധ ഹണ്ടർ 350 ആണ് എന്നാണ് കമ്പനി പറയുന്നത്. 

“ഞങ്ങൾ ഹണ്ടര്‍ 350 പുറത്തിറക്കി. ഈ മാസം ആദ്യം മോട്ടോർസൈക്കിളിന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്..ഈ ലോഞ്ചിനൊപ്പം ഞങ്ങൾ വർദ്ധിച്ചുവരുന്ന വില്‍പ്പന അളവുകൾ കാണുന്നു, പുതിയ മോട്ടോർസൈക്കിളിന്റെ പ്രാരംഭ ബുക്കിംഗുകൾ വളരെ പ്രതീക്ഷ നൽകുന്നതാണ്.." " റോയൽ എൻഫീൽഡിന്റെ സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു. 

ഒടുവില്‍ യുവരാജന്‍ 'പള്ളിവേട്ട'യ്ക്കിറങ്ങി, എതിരാളികള്‍ ജാഗ്രത!

റോയൽ എൻഫീൽഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹണ്ടർ 350. ഇത് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. റെട്രോയും മെട്രോയും ഉണ്ട്. റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപയും (എക്സ് ഷോറൂം) മെട്രോ വേരിയന്റിന് 1.68 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം) വില.

ഏറ്റവും ആധുനിക രൂപത്തിലുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് ഹണ്ടർ 350. ഹണ്ടർ 350 ജെ-പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ക്ലാസിക് റീബോൺ, മെറ്റിയർ 350 എന്നിവ അടിസ്ഥാനമാക്കിയുള്ള അതേ പ്ലാറ്റ്‌ഫോം ആണിത്.  വൃത്താകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പ്, പുതിയ ടെയിൽ ലാമ്പ് ഡിസൈൻ, ഒതുക്കമുള്ള അളവുകൾ എന്നിവയ്‌ക്കൊപ്പം ഇതിന് ചില സ്‌ക്രാംബ്ലർ സവിശേഷതകളുണ്ട്. 17 ഇഞ്ച് വീലുകൾ ഉപയോഗിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോഡല്‍ കൂടിയാണിത്. ഇതെല്ലാം ഹണ്ടർ 350-നെ 350 സിസി മോട്ടോർസൈക്കിളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വളരെ ആക്‌സസ് ചെയ്യാവുന്ന മോട്ടോർസൈക്കിളാക്കി മാറ്റുന്നു.

ഇതാ റോയൽ എൻഫീൽഡ് ഹണ്ടർ 350 വകഭേദങ്ങളും സവിശേഷതകളും നിറങ്ങളും

20.2 bhp പരമാവധി കരുത്തും 27 Nm ടോര്‍ക്കും  ഉത്പാദിപ്പിക്കുന്ന അതേ 349 c, എയർ-ഓയിൽ കൂൾഡ് എഞ്ചിൻ തന്നെയാണ് ഹണ്ടർ 350-ലും ഉപയോഗിക്കുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിൻ മറ്റ് മോട്ടോർസൈക്കിളുകൾക്ക് സമാനമാണ് എങ്കിലും റോയൽ എൻഫീൽഡ് ഇഗ്നിഷൻ മാപ്പ് ഉള്‍പ്പടെ പുനർനിർമ്മിച്ചിട്ടുണ്ട്. 

റോയൽ എൻഫീൽഡ് ഹണ്ടർ 350: വേരിയന്‍റ് തിരിച്ചുള്ള വിലകൾ

  • ഹണ്ടർ 350 വേരിയന്റ് വില (എക്സ്-ഷോറൂം)
  • റെട്രോ ഹണ്ടർ ഫാക്ടറി സീരീസ് 1.49 ലക്ഷം രൂപ
  • മെട്രോ ഹണ്ടർ ഡാപ്പർ സീരീസ് 1.63 ലക്ഷം രൂപ
  • മെട്രോ ഹണ്ടർ റിബൽ സീരീസ് 1.68 ലക്ഷം രൂപ

PREV
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ