"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!

By Web TeamFirst Published Sep 2, 2022, 4:35 PM IST
Highlights

. ഇതാ 2022 ഓഗസ്റ്റ് മാസത്തെ കിയ ഇന്ത്യയുടെയും ടൊയോട്ടയുടെയും വിൽപ്പന റിപ്പോർട്ട് അറിയാം
 

ന്ത്യയിലെ വാഹന നിർമ്മാതാക്കൾ 2022 ഓഗസ്റ്റ് മാസത്തെ അവരുടെ വിൽപ്പന നമ്പർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഭൂരിഭാഗം കമ്പനികളും നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഇതാ 2022 ഓഗസ്റ്റ് മാസത്തെ കിയ ഇന്ത്യയുടെയും ടൊയോട്ടയുടെയും വിൽപ്പന റിപ്പോർട്ട് അറിയാം. 

2022 ആഗസ്റ്റ് മാസത്തിൽ ആഭ്യന്തര വിപണിയിൽ മൊത്തം 22,322 യൂണിറ്റുകൾ രേഖപ്പെടുത്തിയതായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ വാർഷിക വിൽപ്പന വളർച്ച 33.27 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം ആകെ 8,652 യൂണിറ്റുകൾ വിറ്റഴിച്ച ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് സെൽറ്റോസ് എന്നാണ് കണക്കുകള്‍.

ഊഹാപോഹപ്പുകയുടെ മറവില്‍ ടൊയോട്ടയുടെ പൂഴിക്കടകന്‍, അപ്രതീക്ഷിതമായി മുറ്റത്തൊരു ഇന്നോവ!

കിയ ഇന്ത്യ 2022 ഓഗസ്റ്റിൽ ആഭ്യന്തര വിപണിയിൽ സോനെറ്റിന്റെ 7,838 യൂണിറ്റുകളും കാരൻസ് എംപിവിയുടെ 5,558 യൂണിറ്റുകളും വിറ്റു. മുൻനിര കാർണിവൽ പ്രീമിയം എംപിവിയുടെ 274 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു. ഈ കലണ്ടർ വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 1,66,167 വാഹനങ്ങളാണ് കിയ രാജ്യത്ത് വിറ്റഴിച്ചത്. 2021 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വോളിയം വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തു. 2022 കലണ്ടർ വർഷത്തിന്റെ ആദ്യ 8 മാസങ്ങളിൽ കിയ സെൽറ്റോസും സോനെറ്റും ചേർന്ന് 1.20 ലക്ഷം യൂണിറ്റുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ എട്ട് മാസത്തിനിടെ, കിയ രാജ്യത്ത് സെൽറ്റോസിന്റെ 65,513 യൂണിറ്റുകളും സോനെറ്റിന്റെ 55,740 യൂണിറ്റുകളും വിറ്റു. കമ്പനി 42,489 യൂണിറ്റ് കാരൻസ് എംപിവി വിറ്റു. ഇത് ഈ വർഷം ആദ്യം പുറത്തിറക്കിയതിന് ശേഷം പ്രതിമാസം ശരാശരി 6,000 യൂണിറ്റുകൾ ആണ് എന്നാണ് കണക്കുകള്‍. 

ഇന്ത്യയിലൊന്ന്, വിദേശത്ത് മറ്റൊന്ന്; ഇന്നോവയുടെ പേര് മാറ്റാനൊരുങ്ങി ടൊയോട്ട!

അതേസമയം ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2022 ഓഗസ്റ്റിൽ 14,959 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസം 12,272 യൂണിറ്റുകൾ വിറ്റു. 17.12 ശതമാനം വാർഷിക വിൽപ്പന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഗ്ലാൻസ, അർബൻ ക്രൂയിസർ, ഹിലക്‌സ്, കാംറി, വെൽഫയർ എന്നിവയാണ് ടൊയോട്ട ഇപ്പോൾ വിൽക്കുന്നത് ഇന്ത്യയില്‍ വില്‍ക്കുന്ന വാഹന മോഡലുകള്‍. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില ഉടൻ പ്രഖ്യാപിക്കും.

ടൊയോട്ട 2022 ജൂലൈയിൽ 19,693 യൂണിറ്റുകള്‍ വിറ്റാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ബ്രാൻഡിന്റെ പ്രതിമാസ വിൽപ്പന 24 ശതമാനം ഇടിഞ്ഞു.  4,734 യൂണിറ്റുകളുടെ നഷ്‍ടം രേഖപ്പെടുത്തി.

സെല്‍റ്റോസിന്‍റെ സുരക്ഷ കൂട്ടി കിയ; വിലയും കൂടും

കഴിഞ്ഞ മാസം ടൊയോട്ടയുടെ സെഗ്‌മെന്റിലെ പ്രമുഖ മോഡലുകളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ എന്നിവ അഭൂതപൂർവമായ ഉപഭോക്തൃ ഓർഡറുകൾക്ക് സാക്ഷ്യം വഹിച്ചതായി ടികെഎം സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു. പുതിയ ഗ്ലാൻസയും അർബൻ ക്രൂയിസറും ഉപഭോക്തൃ താൽപ്പര്യവും ശക്തമായ ഉപഭോക്തൃ ഓർഡറുകളും നേടുന്നത് തുടരുന്നു എന്നും കമ്പനി വ്യക്തമാക്കുന്നു.

click me!