
റോയൽ എൻഫീൽഡ് അവരുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ സൂപ്പർ മെറ്റിയർ 650 റൈഡർ മാനിയ 2022 ൽ അവതരിപ്പിച്ചു. ബൈക്കിന്‍റെ ബുക്കിംഗ് നിലവിൽ റൈഡർ മാനിയ സന്ദർശകർക്ക് മാത്രമാണ്.
ബാക്കിയുള്ള ഉപഭോക്താക്കൾക്കായി, അടുത്ത മാസം മുതൽ ബുക്കിംഗ് ആരംഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഔദ്യോഗിക വില ജനുവരിയിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡെലിവറികകൾ, ഫെബ്രുവരിയിൽ മാത്രമേ ആരംഭിക്കൂ.
649 സിസി പാരലൽ-ട്വിൻ എഞ്ചിൻ നൽകുന്ന മൂന്നാമത്തെ മോട്ടോർസൈക്കിളാണ് സൂപ്പർ മെറ്റിയർ 650. ഈ ക്രൂയിസർ ഇന്റർസെപ്റ്ററിന് മുകളിലായിരിക്കും, വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ റോയൽ എൻഫീൽഡ് ആയിരിക്കും. 3.30 ലക്ഷം മുതൽ 3.50 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഡൽഹി) വില പ്രതീക്ഷിക്കുന്നു. കൂടാതെ, സൂപ്പർ മെറ്റിയർ 650 ധാരാളം ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. റോയൽ എൻഫീൽഡ് ഏറ്റവും കൂടുതൽ ആക്‌സസറൈസ് ചെയ്ത ബൈക്കായിരിക്കും ഈ ബൈക്ക്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 പ്രീമിയം ബൈക്കുകളിൽ റോയല്‍ എൻഫീല്‍ഡിന്‍റെ ആറ് ബൈക്കുകൾ ഇടം നേടിയിരുന്നു. ഉപഭോക്താക്കൾ വാങ്ങിക്കൂട്ടിയ കമ്പനിയുടെ രണ്ട് ബൈക്കുകളെക്കുറിച്ച് നമുക്ക് അറിയിക്കാം. ക്ലാസിക്ക് 350ഉം ഹണ്ടര്‍ 350 ആണ് അമ്പരപ്പിക്കുന്ന വില്‍പ്പന കമ്പനിക്ക് സമ്മാനിച്ചത്. കഴിഞ്ഞ മാസം, റോയൽ എൻഫീൽഡ് ക്ലാസിക് 350-ന്റെ 27,571 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം 13,751 യൂണിറ്റുകൾ വിറ്റഴിച്ചു. അതായത് ഇത്തവണ കമ്പനിയുടെ വാര്‍ഷിക വിൽപ്പന 100 ശതമാനം വർദ്ധിക്കുകയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13,820 വാഹനങ്ങൾ കൂടുതൽ വിറ്റഴിക്കുകയും ചെയ്‍തു. നിലവിൽ ഈ ബൈക്കിന് 30.70 ശതമാനം വിപണി വിഹിതമുണ്ട്. ഇതിനുപുറമെ, കമ്പനി അടുത്തിടെ പുറത്തിറക്കിയ ഹണ്ടർ 350 ഉപഭോക്താക്കളെ പൂർണ്ണമായും ആകർഷിക്കാൻ കഴിഞ്ഞു.