ഇന്ത്യക്കാരുടെ ഹൃദയത്തിൽ കുടിയേറി ഈ യമഹ ബൈക്ക്

Published : Feb 26, 2024, 05:39 PM IST
 ഇന്ത്യക്കാരുടെ ഹൃദയത്തിൽ കുടിയേറി ഈ യമഹ ബൈക്ക്

Synopsis

കഴിഞ്ഞ മാസം 73.08 ശതമാനം വർധനയോടെ 15,124 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച് യമഹ എംടി15 ഒന്നാം സ്ഥാനത്തെത്തി. 

മഹ മോട്ടോർസൈക്കിളുകളും സ്‍കൂട്ടറുകളും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. കഴിഞ്ഞ മാസം, അതായത് 2024 ജനുവരിയിലെ കണക്കുകളും ഇത് തെളിയിക്കുന്നു. യമഹ ഇരുചക്ര വാഹനങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ മാസം 73.08 ശതമാനം വർധനയോടെ 15,124 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച് യമഹ എംടി15 ഒന്നാം സ്ഥാനത്തെത്തി. 2023 ജനുവരിയിൽ ഇത് 8,738 യൂണിറ്റായിരുന്നു. അതേസമയം, ഇരുചക്രവാഹന വിൽപ്പനയുടെ ഈ പട്ടികയിൽ 14,678 യൂണിറ്റുകൾ വിറ്റ് യമഹ എഫ്‌സെഡ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ 14.48 ശതമാനം വാർഷിക വളർച്ചയാണ് FZ നേടിയത്.

ഇരുചക്ര വാഹന വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് യമഹ റേ ZR. യമഹ റേ ZR കഴിഞ്ഞ മാസം 134.33 ശതമാനം വാർഷിക വർദ്ധനവോടെ 12,047 യൂണിറ്റുകൾ വിറ്റു. കൃത്യം ഒരു വർഷം മുമ്പ്, 2023 ജനുവരിയിൽ, യമഹ റേ ZR-ൻ്റെ മൊത്തം 5,141 യൂണിറ്റുകൾ വിറ്റു. ഇരുചക്രവാഹന വിൽപ്പനയുടെ ഈ പട്ടികയിൽ ജനപ്രിയ R15 നാലാം സ്ഥാനത്തായിരുന്നു. യമഹ R15 ന് കഴിഞ്ഞ മാസം വാർഷിക അടിസ്ഥാനത്തിൽ 22.09 ശതമാനം വളർച്ചയാണ് ലഭിച്ചത്. ഈ കാലയളവിൽ യമഹ R15 മൊത്തം 9,676 യൂണിറ്റുകൾ വിറ്റു.

അതേസമയം ഇരുചക്രവാഹന വിൽപ്പനയുടെ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഫാസിനോ. ഇക്കാലയളവിൽ ഫാസിനോ വാർഷികാടിസ്ഥാനത്തിൽ 102.28 ശതമാനം വളർച്ച കൈവരിച്ചു. യമഹ ഫാസിനോ കഴിഞ്ഞ മാസം മൊത്തം 8,176 യൂണിറ്റുകൾ വിറ്റു. 2023 ജനുവരിയിൽ ഇതേ കണക്ക് 4042 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വിൽപ്പനയുടെ ഈ പട്ടികയിൽ യമഹ എയ്‌റോക്‌സ് 2,653 യൂണിറ്റുകൾ വിറ്റ് ആറാം സ്ഥാനത്താണ്. 30 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് യമഹ R3 ആണ് ഏഴാം സ്ഥാനത്ത്. അതേ സമയം, യമഹ FZ25 കഴിഞ്ഞ മാസം ഒരു യൂണിറ്റു പോലും വിറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.

youtubevideo
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ