ഫോര്‍ഡ്-മഹീന്ദ്ര സഖ്യത്തിലേക്ക് ഈ കമ്പനിയും

By Web TeamFirst Published Jan 7, 2020, 3:40 PM IST
Highlights

ഫോർഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കും. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോർഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്രക്ക് സാധിക്കും.

സാംഗ്‌യോംഗ് നിര്‍മിക്കുന്ന മോഡലുകള്‍ ആഗോള വിപണികളില്‍ റീബാഡ്ജ് ചെയ്ത് ഫോഡ് പുറത്തിറക്കും. അതായത്, ഇന്ത്യയില്‍ മഹീന്ദ്രയും ദക്ഷിണ കൊറിയയില്‍ സാംഗ്‌യോംഗ് മോട്ടോറും രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഫോഡ് വാഹനങ്ങളായി റീബാഡ്ജ് ചെയ്യും. ഈ മിഡ്‌സൈസ് എസ്‌യുവികള്‍ വികസ്വര വിപണികളില്‍ വില്‍ക്കുകയാണ് ലക്ഷ്യം.

നൂറ് വികസ്വര വിപണികള്‍ ഉള്‍പ്പെടുത്തി ‘ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ്’ ഫോഡ് ഇതിനകം രൂപീകരിച്ചിരുന്നു. മഹീന്ദ്രയുമായി ചേര്‍ന്നുള്ള വാഹന മോഡലുകള്‍ സംബന്ധിച്ച് ഫോഡ് ഇന്ത്യാ എംഡി അനുരാഗ് മെഹ്‌റോത്രയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 1.80 കോടി വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം. പുതിയ സഖ്യം മൂന്ന് കമ്പനികള്‍ക്കും വിന്‍-വിന്‍ ആയിരിക്കും. ഫോഡ് മോട്ടോറിന്റെ ഉന്നത മാനേജ്‌മെന്റ് സംഘം അധികം വൈകാതെ കൊറിയ സന്ദര്‍ശിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫോർഡ് ഇന്ത്യ മഹീന്ദ്രയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെടുമെന്നും മഹീന്ദ്രയുമായി ചേർന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയിൽ ഫോർഡിന്  തുല്യ വോട്ടവകാശവും ബോർഡ് പ്രാതിനിധ്യവുമുണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഫോർഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയർ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കും. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോർഡിന്റെ KA പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്രക്ക് സാധിക്കും.

നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവികൾക്കും ഫോർഡ് ബാഡ്ജുകൾ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്‌യുവികൾക്കും മഹീന്ദ്ര പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നതായി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിൽ മഹീന്ദ്ര ഡീലർഷിപ്പുകളിലൂടെയാണ് ഫോർഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളിൽ ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‌യുവി വില്‍ക്കുന്നത്. 

നിലവിൽ ഗുജറാത്തിലെ സനന്ദിലും ചെന്നൈയിലുമായി ഇന്ത്യയിൽ രണ്ട് ഫാക്ടറികൾ ഫോർഡിനുണ്ട്. ഇതില്‍ സനന്ദ് ഫാക്ടറിയുടെ പ്രവർത്തനം ഫോർഡ് തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും കയറ്റുമതിക്കായി എഞ്ചിനുകൾ നിർമ്മിക്കുന്നത് സനന്ദിലാണ്. 

click me!