സിംപിള്‍ വണ്‍ സ്‍കൂട്ടര്‍ ഡെലിവറി നീളും

Published : May 29, 2022, 07:22 PM IST
 സിംപിള്‍ വണ്‍ സ്‍കൂട്ടര്‍ ഡെലിവറി നീളും

Synopsis

വാഹനം 2022 സെപ്റ്റംബറിൽ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ സിംപിൾ എനർജി, 2021 ഓഗസ്റ്റിൽ ആണ് അതിന്റെ ആദ്യത്തെ ഇ-സ്‍കൂട്ടർ ആയ സിമ്പിൾ വൺ അവതരിപ്പിക്കുന്നത്. സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ (സംസ്ഥാന സബ്‌സിഡികൾ ഒഴികെ) ആണ് പുറത്തിറക്കിയത്. ലോഞ്ച് ചെയ്‍ത് ഏകദേശം അഞ്ച് മാസങ്ങൾക്ക് ശേഷം, കമ്പനി അതിന്റെ ഡെലിവറികൾ 2022 ജൂണിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിംപിൾ എനർജി അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി മാറ്റിവച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനം 2022 സെപ്റ്റംബറിൽ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

സുരക്ഷാ മാനദണ്ഡങ്ങളും ഇവി വ്യവസായത്തിലെ സമീപകാല സംഭവങ്ങളും മനസിൽ വച്ചുകൊണ്ട്, സിമ്പിൾ ബോധപൂർവമായ ഒരു നടപടി സ്വീകരിച്ചതായി സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അപ്‌ഡേറ്റ് ചെയ്‍ത ഡെലിവറി ടൈംലൈനും ടെസ്റ്റ് റൈഡുകളും പ്രഖ്യാപിച്ചുകൊണ്ട്, സിമ്പിൾ എനർജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്‍കുമാർ ട്വീറ്റ് ചെയ്‍തു. സെപ്റ്റംബറില്‍  ഡെലിവറികൾ ഷെഡ്യൂൾ ചെയ്യുന്നുവെന്നും വണ്ണിന്റെ ടെസ്റ്റ് റൈഡ് ഷെഡ്യൂൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും എന്നും കമ്പനി പറയുന്നു. 

സിംപിള്‍ വൺ ഇലക്ട്രിക് സ്‍കൂട്ടർ നിലവിൽ രണ്ട് വ്യത്യസ്‍ത പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. സാധാരണ മോഡലിന് 3.2 kWh ഫിക്സഡ് ബാറ്ററി പാക്കും 1.6 kWh നീക്കം ചെയ്യാവുന്ന മൊഡ്യൂളും ലഭിക്കുന്നു, ഓരോ ചാർജിനും 236 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പിന്നീട് പുറത്തിറക്കിയ അതിന്റെ പുതുക്കിയ മോഡലിന് 3.2 kWh ഫിക്സഡ് ബാറ്ററി പായ്ക്ക് ഒപ്പം രണ്ട് 1.6 kWh നീക്കം ചെയ്യാവുന്ന മൊഡ്യൂളുകളും ലഭിക്കുന്നു കൂടാതെ അനുയോജ്യമായ സാഹചര്യങ്ങളിൽ ഒരു ചാർജിന് 300+ കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

സിംപിൾ എനർജി അതിന്റെ 8.5 kW ഇലക്ട്രിക് മോട്ടോറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, അത് ഇപ്പോഴും 8.5 kW (11.3 hp) പവറും 72 Nm പീക്ക് ടോർക്കും വികസിപ്പിച്ചെടുക്കുന്നു. എന്നാൽ മികച്ച കാര്യക്ഷമതയും തെർമൽ മാനേജ്‌മെന്റും പ്രകടനവും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിലയുടെ കാര്യത്തിൽ, അതിന്റെ നിലവിലെ വേരിയന്റിന് 1.10 ലക്ഷം രൂപയാണ് വില.  പുതുക്കിയ സിമ്പിൾ വണ്ണിന് സംസ്ഥാന സബ്‌സിഡികൾ ഒഴികെയുള്ള എക്‌സ്-ഷോറൂം വില 1.45 ലക്ഷം രൂപയാണ്. 

സ്വിസ് ബൈക്ക് നിര്‍മ്മാതാക്കളെ ഏറ്റെടുത്ത് ടിവിഎസ്

പുത്തന്‍ ഐക്യൂബിനെ അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനി 2022 ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. 98,564 രൂപയാണ് വാഹനത്തിന്‍റെ ദില്ലി ഓൺ-റോഡ് വില. ഫെയിം, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെയാണിത്. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് എസ്‍ടി എന്നീ മൂന്ന് വേരിയന്‍റുകളിലായാണ് സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് പതിപ്പിന്റെ ദില്ലി ഓൺ-റോഡ്, വില 1,08,690 രൂപയാണ്. (ഫെയിം, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെ). അതേസമയം  എസ്‍ടി പതിപ്പിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

ഉപഭോക്താക്കൾക്ക് ഐക്യൂബ്, ഐക്യൂബ് എസ് എന്നിവ ഇന്ന് മുതൽ ബുക്ക് ചെയ്യാം. അതേസമയം ഐക്യൂബ് എസ്‍ടി മുൻകൂട്ടി ബുക്ക് ചെയ്യാം. സ്‍കൂട്ടറുകളുടെ വിതരണം കമ്പനി ഉടൻ ആരംഭിക്കും. ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിലവിൽ 33 നഗരങ്ങളിൽ ലഭ്യമാണ്. കൂടാതെ 52 അധിക നഗരങ്ങളിൽ കൂടി ഉടൻ ലഭ്യമാകും.

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!

2022 ഐക്യൂബ് മോഡലിന്റെ രൂപകൽപ്പന തിരഞ്ഞെടുപ്പ്, സുഖം, പ്രവർത്തനക്ഷമതയുടെ ലാളിത്യം എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് കമ്പനി പറയുന്നു. ശ്രേണി, സംഭരണം, നിറങ്ങൾ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്‍കൂട്ടറിന്റെ മൂന്ന് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും . 650W, 950W, 1.5kW എന്നിങ്ങനെ മൂന്ന് ഓഫ്-ബോർഡ് ചാർജറുകളുടെ വേരിയന്റുകൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാകും.

സ്വിസ് ബൈക്ക് നിര്‍മ്മാതാക്കളെ ഏറ്റെടുത്ത് ടിവിഎസ്

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ