സ്കോഡ കൈലാക്ക്; ഒമ്പത് മാസം കൊണ്ട് വിപണിയിൽ വൻ മുന്നേറ്റം

Published : Sep 28, 2025, 09:54 AM IST
Skoda Kylaq

Synopsis

വെറും ഒമ്പത് മാസം കൊണ്ട് വിൽപ്പനയിൽ റെക്കോർഡിട്ട സ്കോഡ കൈലാക്ക്, താങ്ങാനാവുന്ന വിലയും മികച്ച ഫീച്ചറുകളുമായി വിപണിയിൽ തരംഗമാവുകയാണ്

സ്കോഡ കൈലാക്ക് ഒമ്പത് മാസം മുമ്പാണ് പുറത്തിറങ്ങിയത്. വിൽപ്പനയുടെ കാര്യത്തിൽ ഇതിനകം തന്നെ അതിന്റെ മുൻഗാമികളെയെല്ലാം മറികടക്കുന്നിരിക്കുകയാണ് കൈലാക്ക്. ഇതിനൊരു കാരണം അതിന്റെ താങ്ങാനാവുന്ന വിലയാണ്. 7.89 ലക്ഷം വിലയിലാണ് കമ്പനി കൈലാക്കിനെ പുറത്തിറക്കിയത്. 2024 അവസാനത്തോടെ പുറത്തിറങ്ങിയതിനുശേഷം, കമ്പനി 30,000 യൂണിറ്റ് കൈലോക്ക് വിറ്റഴിച്ചതായി സ്കോഡയുടെ വിൽപ്പന കണക്കുകൾ കാണിക്കുന്നു. 2025 ജനുവരി മുതൽ 2025 ഓഗസ്റ്റ് വരെ, കമ്പനി മൊത്തം 46,000 കാറുകൾ വിറ്റു. ഈ കാലയളവിൽ 65 ശതമാനം വിപണി വിഹിതം നേടി. ജിഎസ്‍ടി 2.0 കൈലാഖിന്‍റെ വില 119,295 രൂപയോളം കുറച്ചു. ഇപ്പോൾ കൈലാഖിന്‍റെ വില 825,000 രൂപയിൽ നിന്ന് 754,651 രൂപ ആയിട്ടാണ് കുറഞ്ഞത്.

സ്കോഡയുടെ വിൽപ്പനയിൽ ഒരു ഉത്തേജനമാണ് കൈലാക്ക്. ഇത് 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു, കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ ഫാബിയ നിർത്തലാക്കിയതിനുശേഷം സ്‍കോഡയ്ക്ക് ആ വിഭാഗത്തിൽ സാനിധ്യം ഇല്ലായിരുന്നു. വിൽപ്പന വർദ്ധിപ്പിക്കുന്നതിനൊപ്പം, ചെറിയ കാറുകൾക്കായി തിരയുന്ന, എന്നാൽ മുമ്പ് സ്കോഡയെ പരിഗണിച്ചിട്ടില്ലാത്ത ഉപഭോക്താക്കളെയും കൈലാക്ക് ആകർഷിക്കുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. കൈലാക്കിനായി ഒരു സിഎൻജി പവർ മോഡലും സ്‍കോഡ പരിഗണിക്കുന്നുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിൽ സ്കോഡ വലിയ സാധ്യതകൾ കാണുന്നു. ഇത് 310 ടച്ച് പോയിന്റുകളിലേക്ക് വികസിച്ചു.

സ്കോഡ കൈലോക്കിന്റെ എല്ലാ വകഭേദങ്ങളുടെയും സവിശേഷതകൾ

16 ഇഞ്ച് സ്റ്റീൽ വീലുകൾ, 6 എയർബാഗുകൾ, സെൻട്രൽ ലോക്കിംഗ്, മാനുവൽ ഡേ/നൈറ്റ് IRVM, ഐസോഫിക്സ് ആങ്കറുകൾ, എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ട്രാക്ഷൻ കൺട്രോൾ, ഓട്ടോ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, പവർ വിൻഡോകൾ, മാനുവൽ AC, പിൻ AC വെന്റുകൾ, അനലോഗ് ഡയലുകളുള്ള ഡിജിറ്റൽ MID, ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, 12V ചാർജിംഗ് സോക്കറ്റ് (ഫ്രണ്ട്), ടിൽറ്റ് സ്റ്റിയറിംഗ് അഡ്ജസ്റ്റ്, പവർഡ് വിംഗ് മിററുകൾ, ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കറുകൾ എന്നിവയാണ് സ്കോഡ കൈലോക് ക്ലാസിക് ട്രിമിന്റെ സവിശേഷതകൾ.

സ്കോഡ കൈലാക് സിഗ്നേച്ചർ ട്രിമിന്റെ സവിശേഷതകളിൽ

ക്ലാസിക്കിന്റെ അതേ സവിശേഷതകളാണ് ഇതിലും. 16 ഇഞ്ച് അലോയ് വീലുകൾ, ടയർ പ്രഷർ മോണിറ്റർ, റിയർ ഡീഫോഗർ, ഡാഷിൽ ഡ്യുവൽ-ടോൺ ഫിനിഷ്, ഡോർ പാനലുകളും സീറ്റ് ഫാബ്രിക്, 5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, എസി വെന്റുകളിലും ഡോർ ഹാൻഡിലുകളിലും ക്രോം ഗാർണിഷ്, യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് (മുൻവശത്ത്), റിയർ പാർസൽ ഷെൽഫ്, 2 ട്വീറ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

സ്കോഡ കൈലോക് സിഗ്നേച്ചർ+ ട്രിമിന്റെ സവിശേഷതകളിൽ

6MT, 6AT ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം സിഗ്നേച്ചറിന്റെ എല്ലാ സവിശേഷതകളും ഇതിൽ ലഭിക്കുന്നു. റിയർ സെന്റർ ആംറെസ്റ്റ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ എസി, ഡിജിറ്റൽ ഡയലുകൾ, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, ക്രോം ഗാർണിഷോടുകൂടിയ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, ക്രൂയിസ് കൺട്രോൾ, ഡാഷ് ഇൻസേർട്ടുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

സ്കോഡ കൈലാക്ക് പ്രസ്റ്റീജ് ട്രിമ്മിൽ

സിഗ്നേച്ചർ+ ന്റെ എല്ലാ സവിശേഷതകളും കൈലാക് പ്രസ്റ്റീജ് ട്രിമ്മിൽ ഉൾപ്പെടുന്നു, കൂടാതെ 17 ഇഞ്ച് അലോയ് വീലുകൾ, ഒരു റിയർ വൈപ്പർ, ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, ഒരു പവർഡ് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുണ്ട്. വില ₹7.89 ലക്ഷത്തിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. ഇത് മാരുതി ബ്രെസ്സ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ് എന്നിവയുമായി മത്സരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ