സ്കോഡ റാപ്പിഡ് മാറ്റ് എഡിഷൻ വിപണിയിൽ

Web Desk   | Asianet News
Published : Oct 10, 2021, 03:02 PM IST
സ്കോഡ റാപ്പിഡ് മാറ്റ് എഡിഷൻ വിപണിയിൽ

Synopsis

റാപ്പിഡ് സെഡാന്‍റെ (Rapid Sedan) മാറ്റ് എഡിഷൻ (Matte Edition)വിപണിയില്‍ അവതരിപ്പിച്ചു

ചെക്ക് ആഡംബര വാഹനനിർമ്മാതാക്കളായ സ്‌കോഡ ഇന്ത്യ (Skoda India) റാപ്പിഡ് സെഡാന്‍റെ (Rapid Sedan) മാറ്റ് എഡിഷൻ (Matte Edition)വിപണിയില്‍ അവതരിപ്പിച്ചു . കഴിഞ്ഞ വർഷത്തിന്‍റെ തുടക്കത്തിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ സ്കോഡ അവതരിപ്പിച്ച റാപിഡ് മാറ്റ് കോൺസെപ്റ്റാണ് മാറ്റ് എഡിഷനായി വിപണിയിലെത്തിയിരിക്കുന്നത്. 

സ്റ്റാൻഡേർഡ് റാപിഡ് മോഡലിന് സമാനമായി 110 എച്ച്പി പവറും 172 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ ടർബോ-പെട്രോൾ എൻജിനാണ് റാപിഡ് മാറ്റ് എഡിഷനിന്റെയും കരുത്ത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

സ്കോഡ റാപിഡ് മാറ്റ് എഡിഷന്റെ ആകർഷണം പ്രത്യേകം തയ്യാറാക്കിയ കാർബൺ സ്റ്റീൽ മാറ്റ് ഗ്രേ ഫിനിഷാണ്. നിറത്തോട് യോജിക്കും വിധം എക്സ്റ്റീരിയറിയിലെ പല ഘടകങ്ങളും കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. ഡോർ ഹാൻഡിലുകൾ, സൈഡ് ബോഡി മോൾഡിംഗ്, ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പറിലെ ലിപ് സ്‌പോയിലർ, റിയർ ഡിഫ്യൂസർ, ടെയിൽ ഗേറ്റ് സ്‌പോയിലർ, ട്രങ്ക് ലിപ് ഗാർണിഷ് എന്നീ ഘടകങ്ങൾക്കാണ് ഗ്ലോസ്സ് ബ്ലാക്ക് നിറം നൽകിയിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകളും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് റാപിഡ് മാറ്റ് എഡിഷനിൽ ഒരുക്കിയിരിക്കുന്നത്.

മാന്വൽ ഗിയർബോക്‌സുള്ള പതിപ്പിന് 11.99 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 13.49 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില.  400 യൂണിറ്റ് റാപിഡ് മാറ്റ് എഡിഷൻ മാത്രമാണ് സ്കോഡ വിപണിയില്‍ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം