ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ 'ചെക്ക്' കരുത്ത് കാണിക്കാൻ സ്കോഡ; 5 മോഡലുകൾ ഇതാ

Published : Dec 31, 2024, 01:40 PM IST
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ 'ചെക്ക്' കരുത്ത് കാണിക്കാൻ സ്കോഡ; 5 മോഡലുകൾ ഇതാ

Synopsis

ഇന്ത്യൻ വിപണിയിൽ ഇതിനകം ലോഞ്ച് ചെയ്‌ത 7.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം എന്ന ആകർഷകമായ പ്രാരംഭ വിലയുള്ള താങ്ങാനാവുന്ന ഒരു മോഡലാണ് സ്‌കോഡ കൈലാക്ക്

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ നിരവധി ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകളും ആശയങ്ങളും വിപണിയിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അക്കൂട്ടത്തിൽ ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡയും ഉൾപ്പെടുന്നു. ഓട്ടോ ഷോയിൽ കമ്പനി നിരവധി പുതിയ വാഹനങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ചെക്ക് വാഹന നിർമ്മാതാക്കൾ രസകരമായ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി പ്രദർശിപ്പിക്കുമെന്നും ചിലതിന്‍റെ ലോഞ്ച് പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന 5 പുതിയ സ്‌കോഡ കാറുകൾ ഇതാ :

സ്കോഡ കൈലാക്ക്

ഇന്ത്യൻ വിപണിയിൽ ഇതിനകം ലോഞ്ച് ചെയ്‌ത 7.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം എന്ന ആകർഷകമായ പ്രാരംഭ വിലയുള്ള താങ്ങാനാവുന്ന ഒരു മോഡലാണ് സ്‌കോഡ കൈലാക്ക് . കൈലാക്കിൻ്റെ അടിസ്ഥാന വകഭേദം മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ ഇന്ത്യ മോഡൽ ശ്രേണിയിലെ മറ്റ് മോഡലുകളുടെ ലോഞ്ചിനൊപ്പം 2025 ഓട്ടോ എക്‌സ്‌പോയിൽ കൈലാക്ക് പ്രത്യക്ഷപ്പെടും.

ന്യൂ-ജെൻ സ്കോഡ സൂപ്പർബ്

വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോ 2025 ൽ സ്‌കോഡ ഇന്ത്യ ന്യൂ-ജെൻ സൂപ്പർബ് പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ മോഡൽ ഇതിനകം ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഈ മോഡൽ ഇന്ത്യയിൽ ഒരു സിബിയു ആയി വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. ഈ സൂപ്പർബ് മോഡലിന് മുമ്പത്തെ അതേ 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. പിന്നീടുള്ള ഘട്ടത്തിൽ കമ്പനി ഡീസൽ എഞ്ചിനും അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സ്കോഡ ഒക്ടാവിയ RS

സ്‌കോഡ ഒക്ടാവിയയെ അതിൻ്റെ സ്‌പോർട്ടി RS രൂപത്തിൽ തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 2025 എക്‌സ്‌പോയിലെ ഷോകേസ് ഉപഭോക്തൃ പ്രതികരണങ്ങളും വിപണി ഫീഡ്‌ബാക്കും അളക്കാൻ സ്കോഡയെ സഹായിക്കും. എഞ്ചിൻ സ്പെസിഫിക്കേഷനുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യൻ പതിപ്പിന് 2-ലിറ്റർ TSI എഞ്ചിൻ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 268 BHP പവർ ഔട്ട്പുട്ടും 7-സ്പീഡിൽ വരുന്ന 370 NM ടോർക്കും ഡിഎസ്‍ജി ഗിയർ ബോക്സുള്ള ഈ എഞ്ചിൻ സൃഷ്‍ടിക്കും.

സ്കോഡ എന്യാക്

പുതിയ സ്‍കോഡ എൻയാക്കിന്‍റെ ഡിസൈൻ സ്കെച്ചുകൾ അടുത്തിടെ ആഗോളതലത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ വാഹനം ഇപ്പോൾ പരീക്ഷിണ ഓട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുന്ന മോഡലിന് വേണ്ടിയുള്ള ഒരു പ്രധാന അപ്‌ഡേറ്റിൽ സ്‌കോഡ പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്കോഡ ന്യൂ കോഡിയാക്

ജനുവരി 17 ന് ആരംഭിക്കുന്ന ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ സ്കോഡ കൊഡിയാക്ക് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. MQB EVO ആർക്കിടെക്ചറും അതിൻ്റെ മുൻഗാമിയേക്കാൾ മെച്ചപ്പെടുത്തലും അടിസ്ഥാനമാക്കിയുള്ള ഒരു മോഡലായിരിക്കും ഇത്. സാങ്കേതികവിദ്യയിലും ഫീച്ചറുകളിലും പുനർനിർമ്മിച്ച ഇൻ്റീരിയറിലും ഒരു നവീകരണം ഉണ്ടാകും. എങ്കിലും ഇത് പുതിയ തലമുറ സൂപ്പർബിൻ്റെ അതേ എഞ്ചിനോടുകൂടിയ 7-സീറ്റർ ആയി തുടരും. 

'ഞാൻ എന്താ ഇവിടെ, എന്താണ് സംഭവിച്ചത്...?' ഞെട്ടിച്ച വിമാനാപകടത്തെ അതിജീവിച്ചിട്ടും നടുക്കം മാറാതെ ക്രൂ മെമ്പർ

ആളും അനക്കവും ഇല്ലാത്ത സ്ഥലത്ത് വരുമ്പോൾ ഒരു തട്ട്! രാത്രിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്ക് 'എട്ടിന്‍റെ പണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം