90,000 രൂപ വരെ വിലക്കിഴിവ്, വമ്പന്‍ ഓഫറുകളുമായി സ്‍കോഡ

Web Desk   | Asianet News
Published : Dec 15, 2020, 08:57 AM IST
90,000 രൂപ വരെ വിലക്കിഴിവ്, വമ്പന്‍ ഓഫറുകളുമായി സ്‍കോഡ

Synopsis

വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്‍കോഡ ഇന്ത്യ.

വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്‍കോഡ ഇന്ത്യ. 90000 രൂപയുടെ വരെ വിലക്കിഴിവുകളാണ് കമ്പനി നല്‍കുന്നതെന്ന് ന്യൂസ് ബൈറ്റ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയുടെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങൾ സ്കോഡ ലഭ്യമാക്കുന്നത് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ്. 

30,000 രൂപ കോർപ്പറേറ്റ് കിഴിവ്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ഉപയോഗിച്ച് സ്കോഡ കരോക്ക് എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. റാപ്പിഡിന്റെ ആമ്പിഷൻ, സ്റ്റൈൽ വേരിയന്റുകൾക്ക് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. 

അതേസമയം ബ്രാൻഡിന്റെ മുൻനിര സെഡാൻ മോഡലുകളായ ഒക്‌ടാവിയയിലോ സൂപ്പർബിലോ ഡിസ്കൗണ്ടുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത വർഷം നിരവധി മോഡലുകളെയാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കാനിരിക്കുന്നത്. ഈ മോഡലുകളിൽ ചിലത് 2021 ജനുവരിയിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന മോഡലുകളിൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന വിഷൻ-ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയെയാണ്.

അതിനു ശേഷം നാലാം തലമുറ ഒക്‌ടാവിയയും വിൽപ്പനയ്ക്ക് എത്തും. സ്കോഡ നിരയിൽ നിന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ റാപ്പിഡിന്റെ എൻട്രി ലെവൽ റൈഡര്‍ വേരിയന്റിന്റെ വിൽപ്പന അടുത്തിടെ കമ്പനി അവസാനിപ്പിച്ചിരുന്നു. 

PREV
click me!

Recommended Stories

കിയയുടെ ഹൈബ്രിഡ് രഹസ്യം; വമ്പൻ മൈലേജുമായി സെൽറ്റോസ് പുതിയ രൂപത്തിൽ?
കുട്ടികൾക്കായി ഒരു ഇലക്ട്രിക് വിസ്‍മയം; ഒരു പ്രത്യേക ഇ-ഡേർട്ട് ബൈക്കുമായി ഹീറോ വിദ