അള്‍ട്രോസ് മോഡലുകളുടെ വില കുറച്ചും കൂട്ടിയും ടാറ്റ

By Web TeamFirst Published Jan 24, 2022, 3:52 PM IST
Highlights

അള്‍ട്രോസ് ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 8,000 രൂപ വരെ വില കുറയും. അള്‍ട്രോസ് നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോളിന് പരമാവധി 15,000 രൂപ വരെ വർധിച്ചു. ഡീസൽ വേരിയന്റുകൾക്ക് പരമാവധി 20,000 രൂപ വരെ വില വർധിപ്പിക്കും

ടാറ്റ മോട്ടോഴ്‌സ് (Tata Motors) ജനപ്രിയ മോഡലായ അള്‍ട്രോസിന്‍റെ ചില മോഡലുകള്‍ക്ക് വില കുറയ്ക്കുകയും ചില മോർഡലുകളുടെ വില ഉയര്‍ത്തുകയും ചെയ്‍തതായി റിപ്പോര്‍ട്ട്.  നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വിലകൾ ഉയർന്നപ്പോൾ, മിക്ക ടർബോ-പെട്രോൾ വേരിയന്റുകളുടെയും വില കുറച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  അടിസ്ഥാന XT വേരിയന്റിന് ഒഴികെ, മറ്റ് വേരിയന്റുകളുടെ വില 8,000 രൂപ വരെ കുറഞ്ഞു.

അതേസമയം റെഗുലര്‍ ആൾട്രോസ് ഹാച്ച്‌ബാക്കിന്റെ വില വർധിപ്പിച്ചു. ഈ പെട്രോൾ വേരിയന്‍റുകൾക്ക് ഇപ്പോൾ 15,000 രൂപ വരെ വില കൂടുതലാണ്. അതേസമയം ഡീസൽ വേരിയന്റുകളുടെ വില പരമാവധി 20,000 രൂപ വരെ ഉയർന്നു.  വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും കാരണം ടാറ്റ മോട്ടോഴ്‌സ് ഈ വർഷത്തിന്‍റെ തുടക്കത്തിൽ പ്രഖ്യാപിച്ച വില വർദ്ധനയുടെ ഭാഗമാണിത്. രണ്ട് മാസത്തിനുള്ളിൽ അള്‍ട്രോസിന് ലഭിക്കുന്ന രണ്ടാമത്തെ വില വർദ്ധനയാണിത്. മുമ്പത്തേത് 2021 നവംബറില്‍ ആയിരുന്നു നിലവില്‍ വന്നത്.

അൾട്രോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വില 5,000 മുതൽ 15,000 രൂപ വരെ ഉയർന്നു. മിഡ്-സ്പെക്ക് XM+ വേരിയന്റ് വിലയിൽ പരമാവധി വർദ്ധനവ് കാണുന്നു. XZ+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഡാർക്ക് എഡിഷന് 5,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും എങ്കിലും ടോപ്പ്-സ്പെക്ക് XZ+ വേരിയന്റിനുള്ള വിലകളിൽ മാറ്റമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ആൾട്രോസ് പെട്രോൾ വില

വേരിയന്റുകൾ, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍

  • XE 5.99 ലക്ഷം രൂപ 5.89 ലക്ഷം രൂപ 10,000
  • XE+ 6.39 ലക്ഷം രൂപ 6.34 ലക്ഷം രൂപ 5,000
  • XM+ 6.99 ലക്ഷം രൂപ 6.84 ലക്ഷം രൂപ 15,000
  • XT 7.49 ലക്ഷം രൂപ 7.39 ലക്ഷം 10,000 രൂപ
  • XZ രൂപ 7.99 ലക്ഷം രൂപ 7.94 ലക്ഷം രൂപ 5,000
  • XZ(O) 8.11 ലക്ഷം രൂപ 8.06 ലക്ഷം രൂപ 5,000
  • XZ+ 8.49 ലക്ഷം രൂപ 8.49 ലക്ഷം -
  • XZ+ ഡാർക്ക് 8.79 ലക്ഷം രൂപ 8.74 ലക്ഷം രൂപ 5,000

ആൾട്രോസ് ഐ-ടർബോ

  • XT 8.09 ലക്ഷം രൂപ 8.07 ലക്ഷം 2000 രൂപ
  • XZ 8.71 ലക്ഷം രൂപ 8.74 ലക്ഷം - 3000 രൂപ
  • XZ+ 9.09 ലക്ഷം രൂപ 9.17 ലക്ഷം - 8,000 രൂപ
  • XZ+ ഡാർക്ക് 9.39 ലക്ഷം രൂപ 9.42 ലക്ഷം - 3000 രൂപ

ടാറ്റ ആൾട്രോസ് ഡീസൽ വില വർധന                                                                                                                                                                                  അള്‍ട്രോസിന്റെ ഡീസൽ പതിപ്പുകൾക്കും വിലയിൽ കൂടുതൽ വർദ്ധനവ് കാണുന്നു. വേരിയന്റിനെ ആശ്രയിച്ച്, വില 5,000 മുതല്‍ 20,000 രൂപയിൽ ഉയർന്നു. മിഡ്-സ്പെക്ക് XM+ വേരിയന്റാണ് വിലയിൽ പരമാവധി വർദ്ധനവ് കാണുന്നത്. അള്‍ട്രോസ് ​​ഡീസൽ വില ഇപ്പോൾ 7.04 ലക്ഷം രൂപയിൽ തുടങ്ങി 9.64 ലക്ഷം രൂപയിലാണ് അവസാനിക്കുന്നത്.

 

  • വേരിയന്റുകൾ, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍
  • XE 7.19 ലക്ഷം രൂപ 7.04 ലക്ഷം 15,000 രൂപ
  • XE+ 7.59 ലക്ഷം രൂപ 7.54 ലക്ഷം രൂപ 5,000
  • XM+ 8.19 ലക്ഷം രൂപ 7.99 ലക്ഷം രൂപ 20,000
  • XT 8.69 ലക്ഷം രൂപ 8.54 ലക്ഷം 15,000 രൂപ
  • XZ 9.19 ലക്ഷം രൂപ 9.09 ലക്ഷം 10,000 രൂപ
  • XZ(O) 9.31 ലക്ഷം രൂപ 9.21 ലക്ഷം 10,000 രൂപ
  • XZ+ 9.69 ലക്ഷം രൂപ 9.64 ലക്ഷം രൂപ 5,000

അള്‍ട്രോസ്; എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ
ടാറ്റ അള്‍ട്രോസ് ​​മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 86hp, 113Nm, 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ,  ഒരു 110hp, 140Nm 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്‍ ഒപ്പം 90hp, 200Nm, 1.5-ലിറ്റർ ഡീസൽ എഞ്ചിന്‍ എന്നിവയാണവ. മൂന്ന് എഞ്ചിനുകളും അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്സിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. അള്‍ട്രോസിൽ ഇപ്പോഴും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ല. അതേസമയം അതിന്‍റെ എല്ലാ എതിരാളികളും ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ അൾട്രോസിനായിഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്‍റെ പണിപ്പുരയിലാണെന്ന്  കഴിഞ്ഞ കുറച്ചുകാലമായി  ടാറ്റാ മോട്ടോഴ്‍സ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വാഹനം ലോഞ്ച് ചെയ്യുന്നത് തീയ്യതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ടാറ്റ അള്‍ട്രോസ് എതിരാളികൾ
പുതിയ ഹ്യുണ്ടായ് i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങിയ ഇന്ത്യന്‍ വിപണിയിലെ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകൾക്ക് ടാറ്റ അള്‍ട്രോസ് ​​എതിരാളികളാണ്.
 

click me!