ഇവന്‍ ജനപ്രിയ നെക്സോണിന്‍റെ പുതിയ മുഖം; വിശേഷങ്ങള്‍ അറിയാം

By Web TeamFirst Published Sep 20, 2019, 12:08 PM IST
Highlights

ജനപ്രിയ മോഡല്‍ നെക്‌സോണിന്‍റെ വിൽപ്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായി പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്. വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍. 

ജനപ്രിയ മോഡല്‍ നെക്‌സോണിന്‍റെ വിൽപ്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായി പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസ് മികച്ച വിജയം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാം എഡിഷൻ ക്രേസുമായി ടാറ്റ എത്തുന്നത്.  വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. 

  • സ്‌പോട്ടി എക്സ്റ്റീരിയറും മനോഹരമായ ഇന്‍റീരിയറും ഉള്‍പ്പെടെ  നിരവധി പുതിയ സവിശേഷതകള്‍
  • യുവാക്കളെയും  വാഹന പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന എക്സ്റ്റീരിയർ ഇന്റീരിയർ കളർ കോമ്പിനേഷന്‍
  • ക്രേസ് മാനുവൽ മോഡല്‍ ക്രേസ് പ്ലസ് ഓട്ടോമാറ്റിക് മോഡലും
  • മാനുവൽ മോഡലിന് 7.57ലക്ഷം രൂപയും എഎംടി മോഡലിന് 8.17ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില
  • 110പിഎസ് ടർബോ ചാർജ്ഡ് എൻജിന്‍, 1.5ലി റെവോടോർക് ഡീസൽ എഞ്ചിൻ,  1.2ലി റെവോട്രോൺ പെട്രോൾ എന്നിങ്ങനെ എഞ്ചിൻ ഓപ്‍ഷനുകള്‍
  • മാനുവൽ അല്ലെങ്കിൽ എഎംടി 6സ്പീഡ്  ട്രാൻസ്‍മിഷൻ
  • എക്കോ,  സിറ്റി,  സ്പോർട്ട് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകള്‍
  • സോണിക് സിൽവർ നിറത്തിലുള്ള റൂഫും  ഏറ്റവും പുതിയ ട്രോസ്‌മോ ബ്ലാക്ക് ബോഡിയും
  • ടാങ്കറിൻ നിറത്തിലുള്ള ഔട്ട്‌ സൈഡ് മിററുകൾ,  ടാങ്കറിൻ ഗ്രിൽ ഇൻസേർട്‍സ്, ടാങ്കറിൻ വീൽ അക്‌സെന്റ്സ്, ടാലിഗേറ്റിൽ ക്രേസ് ബാഡ്‍ജിങ് തുടങ്ങിയവ 
  • ടാങ്കെറിൻ ആക്സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിൻ നിറത്തിലുള്ള എയർ വെന്‍റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോർഡ്, പിയാനോ ബ്ലാക്ക് ഡോർ, കൺസോൾ ഫിനിഷേർസ്,  പിയാനോ ബ്ലാക്ക് സ്റ്റിയറിംഗ് ആക്സന്റ്
  • ഗ്രൗണ്ട് ക്ലിയറൻസ് 209എംഎം  
  • ഹർമന്റെ 4സ്പീക്കർ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം
  • ബ്ലൂടൂത്ത്,  സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോൾ,  റിവേഴ്‌സ് പാർക്കിങ്,  മൾട്ടി യൂട്ടിലിറ്റി ഗ്ലോവ് ബോക്സ്,  സ്റ്റോറേജിനായി സെൻട്രൽ കൺസോൾ സെൻസറുകൾ
click me!