181 കിമീ മൈലേജ്, റിവേഴ്‍സ് ഗിയര്‍, മോഹവില, വീട്ടിലെത്തി സര്‍വ്വീസ്; ഈ സ്‍കൂട്ടര്‍ സൂപ്പറാ..

By Web TeamFirst Published Aug 19, 2021, 11:21 AM IST
Highlights

നിരവധി ആധുനികമായ സവിശേഷതകളാണ്​ ഒല സ്‍കൂട്ടറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്​.  അതുകൊണ്ടുതന്നെ ഈ സ്​കൂട്ടറുകൾ ഉപഭോക്​താക്കൾക്ക്​ നൽകുക പുതിയ അനുഭവമായിരിക്കും എന്നുറപ്പ്.  ഇതാ ഈ കിടിലന്‍ സ്‍കൂട്ടറിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്തുകൊണ്ടാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയില്‍ എത്തിയത്. നിരവധി ആധുനികമായ സവിശേഷതകളാണ്​ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.  അതുകൊണ്ടുതന്നെ ഈ സ്​കൂട്ടറുകൾ ഉപഭോക്​താക്കൾക്ക്​ നൽകുക പുതിയ അനുഭവമായിരിക്കും എന്നുറപ്പ്.  ഇതാ ഈ കിടിലന്‍ സ്‍കൂട്ടറിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

രണ്ട് വേരിയന്‍റുകള്‍
എസ്1, എസ് 1 പ്രോ എന്നീ രണ്ട് വേരിയന്റുകളായാണ് ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയിലെത്തുന്നത്. കൂടുതല്‍ റേന്‍ജ്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്.

മൈലേജ്
ഏറ്റവും മികച്ച പവര്‍, കൂടിയ ആക്സിലറേഷന്‍, മികച്ച ട്രാക്ഷന്‍. പെട്രോള്‍ വില കുതികുതിക്കുമ്പോള്‍, ഉപഭോക്താക്കളെ നിരാശപ്പെടുത്താതെ മികച്ച മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.  നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈന്‍
ഒലയുടേത് ഇതുവരെ ഇറങ്ങിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വച്ച് ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ്. സ്ലീക്കായ ബോഡി പാനലുകള്‍, ഇരട്ട ഹെഡ് ലാമ്പുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ ഇന്‍ഡികേറ്ററുകള്‍ , കറുത്ത അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവ ചേര്‍ന്ന ഓല സ്‍കൂട്ടറിന്റെ രൂപകല്‍പന ശ്രദ്ധേയമാണ്. 

നിറങ്ങള്‍
നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.  എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.

ഫീച്ചറുകള്‍
കീലെസ് എന്‍ട്രിയുള്ള വാഹനം ആപ്പ് അധിഷ്ഠിതമായി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്‍ത് ഓടിക്കാന്‍ കഴിയും. ക്ലൗഡ് കണക്റ്റിവിറ്റി, 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍, ഒടിആര്‍ അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സവിശേഷതകളോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഒല ഇ‑സ്കൂട്ടറിലുള്ളത്. നാവിഗേഷൻ ഉൾപ്പടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടി.എഫ്​.ടി ഡിസ്പ്ലേയാണ് ഓല സ്​കൂട്ടറി​ന്‍റെ ഒരു സവിശേഷത. റൈഡർ പ്രൊഫൈലുകൾക്കിടയിൽ ടോഗിൾ ചെയ്യാനും വ്യക്തിഗത കസ്​റ്റമൈസേഷനും ഡിസ്പ്ലേ യാത്രികനെ സഹായിക്കും. നിങ്ങൾ എത്രമാത്രം കാർബൺഡയോക്​സൈഡ്​ ഒഴിവാക്കിയെന്ന് കാണിക്കുന്ന ഫാൻസി ഫീച്ചറും ഒാലയിലുണ്ട്​.

എസ് വൺ പ്രോ വേരിയൻറിന് ഹിൽ ഹോൾഡ് ഫംഗ്ഷൻ, ക്രൂസ് കൺട്രോൾ, വോയ്​സ്​ അസിസ്റ്റ്​ തുടങ്ങിയ ആധുനികമായ സവിശേഷതകളും ലഭിക്കുന്നു. ഇവ എസ് വൺ വേരിയൻറിൽ ലഭ്യമല്ല. രണ്ട്​ വേരിയൻറുകൾക്കും ഓൾ എൽഇഡി ലൈറ്റിങാണ്​.

റിവേഴ്‍സ് മോഡ്
സെഗ്​മെൻറിലെ മറ്റ് സ്​കൂട്ടറുകൾ പോലെ, റിവേഴ്​സ്​ മോഡ് ഒലയിലും ഉണ്ട്​. ഉടമ അടുത്തെത്തുമ്പോള്‍ സ്‌കൂട്ടർ ഓണാകുന്ന പ്രോക്​സിമിറ്റി അൺലോക്കും ഇതിലുണ്ട്. സ്​കൂട്ടർ നിശബ്​ദ മോഡിൽ ഉപയോഗിക്കാനോ ഇഷ്ടാനുസൃതമായ ശബ്ദം പുറപ്പെടുവിക്കാനോ കഴിയും. റിവോൾട്ട്​ ഇവിക്ക് സമാനമായി ഓൺബോർഡ് സ്​പീക്കറുകളിലൂടെയാവും ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം.

അണ്ടര്‍സ്റ്റോറേജ്
ഏറ്റവും കൂടുതല്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് തങ്ങള്‍ക്കാണെന്നും ഒല അവകാശപ്പെടുന്നു. റിവേഴ്സ് മോഡ്, ക്രൂയ്സ് കണ്ട്രോള്‍ തുടങ്ങിയ സെഗ്മെന്റ് ബെസ്റ്റ് ഫീച്ചേഴ്സും ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറിലുണ്ട്.

ചാര്‍ജ്ജിംഗ് സ്‍പീഡ്
അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു സ്‍കൂട്ടറിലെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 15 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഓലയുടെ വാഗ്ദാനം. ചാർജിങ് നെറ്റ്‌വർക്കുകളിൽ കസ്റ്റമൈസ്ഡ് സബ്സ്ക്രിപ്ഷനും ആരംഭിക്കുമെന്ന് ഒല പറയുന്നു. ഹൈപ്പർചാർജർ എന്നറിയപ്പെടുന്ന പ്രോജക്ട്, പ്രാകാരം 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കാന്‍ ഒല ലക്ഷ്യം വയ്ക്കുന്നുണ്ട്. ഹൈപ്പർചാർജർ വഴി വാഹനംചാര്‍ജ് ചെയ്യുമ്പോള്‍ 18 മിനിറ്റില്‍ 75 കിലോമീറ്റര്‍ സ‍ഞ്ചരിക്കാന്‍ സാധിക്കും. വീടുകളിലെ 6 Amp പ്ലഗ് വഴി ആറ് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. 

മോഹവില
85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെത്തും
ഉപഭോക്താവിന്റെ വിലാസത്തിൽ സ്‍കൂട്ടർ നേരിട്ട് എത്തിക്കുന്ന ഒരു പുതിയ സെയില്‍സ് തന്ത്രമാണ് ഓല പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ഡീലർഷിപ്പുകൾ ഉണ്ടാകില്ല. ഓർഡറുകൾ ഓൺലൈനായി നൽകണം. വാഹനം ബുക്ക്​ ചെയ്​തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും

സര്‍വ്വീസും വീട്ടില്‍
വാഹനത്തിന്റെ സര്‍വ്വീസും ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. ഇതിനു വേണ്ടി ഒരു സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താല്‍ മാത്രം മതി. മെക്കാനിക്ക് വീട്ടിലെത്തി പ്രശ്‍നം പരിഹരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!