തകര്‍പ്പനൊരു കാറുമായി ടാറ്റ, ഹോളിവുഡ് ആക്ഷൻ സിനിമകള്‍ തോല്‍ക്കും!

Published : May 30, 2023, 01:10 PM IST
തകര്‍പ്പനൊരു കാറുമായി ടാറ്റ, ഹോളിവുഡ് ആക്ഷൻ സിനിമകള്‍ തോല്‍ക്കും!

Synopsis

ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, എല്ലാ കാർ നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ തങ്ങളുടെ പുതിയ ഐഡിയകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവിനിയ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആദ്യമായി അവതരിപ്പിച്ചതിന് ശേഷമാണ് മോഡലിന്‍റെ ഓട്ടോ എക്സ്പോ പ്രവേശനം. സ്റ്റൈലിഷും സുഗമവുമായ പ്രീമിയം എംപിവി ലുക്കിലുള്ള അവിന്യ ഇവി കണ്‍സെപ്റ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.

30 മിനിറ്റിനുള്ളിൽ ഫുൾ ചാർജ്
കാർ പൂർണമായി ചാർജ്ജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഈ കാർ വെറും 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യും. വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ സ്‌മാർട്ട് ലുക്ക് അലോയ് വീലുകൾ എന്നിവ അവിനിയ ഇവിക്ക് ലഭിക്കും. അഡാസ്, വോയിസ് കമാൻഡ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ കാണാം.

2025ൽ അവതരിപ്പിക്കും 
അവിനിയ ഇവി പൂർണമായും ഇലക്ട്രിക് കാറായിരിക്കും. കമ്പനി അതിന്റെ രൂപത്തിലും സുഖപ്രദമായ യാത്രയിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. നിലവിൽ, ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച് കമ്പനി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2025 ൽ കമ്പനിക്ക് ഈ കാർ അവതരിപ്പിക്കാനാകും. ഈ കാറിന്റെ എക്‌സ്‌ഷോറൂം വില 30 ലക്ഷം രൂപയായി നിലനിർത്താനാകുമെന്നാണ് കണക്കാക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ്
ഈ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 200 മില്ലിമീറ്ററായിരിക്കും, അതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരിയാനും പുറത്തുകടക്കാനും വളരെ എളുപ്പമാണ്. ഇത് മാത്രമല്ല യുവാക്കളെ മനസ്സിൽ വെച്ചുകൊണ്ട് ആകർഷകമായ നിറങ്ങൾ നൽകും. കമ്പനിയുടെ ജെൻ3 ഇളക്ട്രിക്ക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കാറായിരിക്കും ഇത്.

പേര് വന്ന വഴി
അവിനിയ എന്ന പേര് സംസ്‍കൃത ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇത് നവീകരണത്തെ സൂചിപ്പിക്കുന്നു. മൊബിലിറ്റിയുടെ ഒരു പുതിയ ഭാഷ രചിക്കുന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഫീച്ചറുകള്‍ക്കൊപ്പം സൗകര്യത്തിലും വിശാലതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ക്യാബിൻ അവകാശപ്പെടുന്നു. അവിനിയയുടെ ക്യാബിൻ പരമ്പരാഗത സെഗ്മെന്റേഷനാൽ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ടാറ്റ അവകാശപ്പെടുന്നു. ടാറ്റ അവിനിയ ഇവി അതിന്റെ ക്യാബിനിലൂടെ വളരെ പ്രീമിയം എന്നാൽ ലളിതവും ശാന്തവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുമെന്നും ഇത് അവകാശപ്പെടുന്നു.

സ്റ്റിയറിംഗ് വീലിലും കൈവച്ച് ടാറ്റ, ആരാധകരെ അമ്പരപ്പിച്ച് പുത്തൻ നെക്സോണ്‍!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം