'ഹിസ് ഹൈനസ്' സ്റ്റിക്കറൊട്ടിച്ച നമ്പര്‍ പ്ലേറ്റ്; കിടിലന്‍ ട്രോളുമായി പൊലീസ്

By Web TeamFirst Published Jan 8, 2020, 7:46 PM IST
Highlights

ഏറ്റവും തമാശക്കാരനായ പൊലീസിനുള്ള അവാര്‍ഡ് ഈ ട്വീറ്റ് ചെയ്തയാള്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ പ്രതികരണം
 

രണ്ട് പേര്‍ സ്കൂട്ടറില്‍ പോകുന്ന ചിത്രം, ആദ്യം നോക്കിയാല്‍ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നില്ല, രണ്ട് പേരും ഹെല്‍മെറ്റ് വച്ചിട്ടില്ലെന്നതല്ലാതെ... എന്നാല്‍ ചിത്രത്തിന് പൂനെ പൊലീസ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. അതില്‍ ഹിസ് ഹൈനസ് എന്ന് എഴുതിയിരിക്കുന്നു. 

പങ്കജ് എന്നയാളാണ് ചിത്രം പുനെ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ആ സ്റ്റിക്കറിനെ പരിഹസിച്ചാണ് പൊലീസിന്‍റെ റീട്വീറ്റ്. ''തിരുമനസ്സിന് ദയവുണ്ടായി ഒരു ചലാന്‍ അടച്ച് സഹകരിക്കണം'' എന്നാണ് ഫോട്ടോ സഹിതം പുനെ പൊലീസ് ട്വീറ്റ് ചെയ്തത്. നാലായിരത്തോളം പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. 

His highness will unfortunately have to oblige us with a Challan soon! 📃 https://t.co/rgq6OFInSF

— PUNE POLICE (@PuneCityPolice)

1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടും 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കില്‍ ആക്ടും പ്രകാരം നമ്പര്‍ പ്ലേറ്റില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അല്ലാതെ മറ്റൊന്നും നല്‍കാന്‍ പാടില്ല. ഇത് നിയവിരുദ്ധമാണ്. ഈ നിയമം തെറ്റിക്കുന്നവര്‍ ശിക്ഷാര്‍ഹരുമാണ്. ഇതോടെ പുനെ പൊലീസിനെ അഭിനന്ദിച്ച് നിരവധി ട്വീറ്റുകള്‍ വന്നു. ആരാണോ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്  അവരെ അഭിനന്ദിച്ചേ മതിയാകൂ എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഏറ്റവും തമാശക്കാരനായ പൊലീസിനുള്ള അവാര്‍ഡ് ഈ ട്വീറ്റ് ചെയ്തയാള്‍ക്ക് നല്‍കണമെന്ന് മറ്റൊരാള്‍ കുറിച്ചു. 

click me!