Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ഇന്നോവ മുതലാളി, രാജ്യത്തെ ആദ്യ വാഹനം എത്തി!

പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. 

Toyota India Launches First Flex Fuel Vehicle In India
Author
First Published Oct 14, 2022, 11:11 AM IST

ന്ത്യയിലെ ആദ്യ ഫ്ലക്‌സ് ഫ്യുവൽ വാഹനം പുറത്തിറക്കി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കമ്പനിയുടെ പുതുതലമുറ കൊറോള ആൾട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്ലക്‌സ് ഫ്യുവൽ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരിയുയാണ് വാഹനം ആദ്യമായി പുറത്തിറക്കിയത്. പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. ബദല്‍ ഇന്ധനത്തിലേക്ക് മാറാൻ സർക്കാർ വാഹന നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന ടൊയോട്ട കമ്പനിയുടെ പൈലറ്റ് പ്രോജക്റ്റിന്റെ തുടക്കം കൂടിയാണിത്.

ടൊയോട്ടയുടെ പ്രാദേശിക യൂണിറ്റാണ് ഈ സെഡാൻ വികസിപ്പിച്ചെടുത്തത്. ഇത് ഫ്ലെക്സ് ഇന്ധന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കും. ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഉയർന്ന ശതമാനം എത്തനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ ഫ്ലെക്സ് ഫ്യൂവൽ ടെക് എഞ്ചിനെ അനുവദിക്കുന്നു. ഇത് ഗ്യാസോലിൻ ഉപഭോഗം കുറയ്ക്കുന്നു. ഒരു ഫ്ലെക്‌സ്-ഫ്യുവൽ ശക്തമായ ഹൈബ്രിഡ് കാറിന് 100 ശതമാനം പെട്രോളിലോ 20 മുതൽ 100 ശതമാനം വരെ മിശ്രിതമായ എത്തനോളിലോ ഒരു ഹൈബ്രിഡ് സഹായത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയും. 2025 ഓടെ എല്ലാ കാർ നിർമ്മാതാക്കളും ഫ്ലെക്സ് ഇന്ധനത്തിൽ ഓടാൻ ശേഷിയുള്ള കാറുകൾ വാഗ്ദാനം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം. 

എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

ആദ്യ ഫ്ളക്സ് എഞ്ചിൻ പുറത്തിറക്കിയ ശേഷം ഗഡ്‍കരി അതില്‍ സഞ്ചരിച്ചു. വാഹന നിർമ്മാതാക്കൾ എഥനോൾ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ലെക്സ് ഇന്ധന എഞ്ചിനുകൾ വികസിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം ഇറക്കുമതി ചെയ്യുന്ന പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.

2047ഓടെ ഊർജത്തിൽ സ്വയംപര്യാപ്‍തത കൈവരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായി ഈ പരീക്ഷണ പദ്ധതി ഇന്ത്യയുടെ ഊർജ സ്വാതന്ത്ര്യം വർദ്ധിപ്പിക്കുമെന്ന് ടൊയോട്ട കിർലോസ്‌കറിന്റെ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ പറഞ്ഞു. ഇന്ത്യ പഞ്ചസാരയുടെ പ്രധാന നിർമ്മാതാവ് കൂടിയാണ്, എഥനോളിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് താൽപ്പര്യപ്പെടുന്നു. പൈലറ്റ് പ്രോജക്ട് ഇന്ത്യയിൽ കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ആശയം നൽകുമെന്നും ടൊയോട്ട പറഞ്ഞു.

എന്താണ് ഫ്ലെക്സ് എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

മുറ്റങ്ങളിലേക്ക് പുതിയൊരുവൻ, ആരെന്നതില്‍ അവ്യക്തത, ഇന്നോവ മുതലാളിയുടെ മനസിലെന്ത്?!

അതേസമയം പെട്രോൾ, എത്തനോൾ, ഇലക്ട്രിക് പവർട്രെയിൻ എന്നിവയുമായി പൊരുത്തപ്പെടുന്ന ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനിലാണ് കൊറോള ആൾട്ടിസ് വരുന്നത്. 1.8 ലിറ്റർ എത്തനോൾ റെഡി പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 20 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ എത്തനോൾ മിശ്രിതമുള്ള ഇന്ധനത്തിൽ പ്രവർത്തിക്കാൻ ഇതിന് കഴിയും. ഫ്ലെക്‌സ് എഞ്ചിന് 75.3 kW പവറും 142 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. കാറിൽ 1.3 kWh ഹൈബ്രിഡ് ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഇലക്ട്രിക് മോട്ടോർ 53.7 kW ന്റെ ഔട്ട്പുട്ടും 162.8 Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. സിവിടി ഹൈബ്രിഡ് ട്രാൻസാക്‌സിൽ ട്രാൻസ്മിഷൻ സിസ്റ്റവുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ബദൽ ഇന്ധനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ ഭാഗമായി ജാപ്പനീസ് വാഹന ഭീമനെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ വാഹനമായ മിറായി പ്രദർശിപ്പിച്ച് ടൊയോട്ടയുടെ മറ്റൊരു പരീക്ഷണ പദ്ധതി ഗഡ്‍കരി അവതരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios