തമിഴന്‍റെ 'ആനവണ്ടിക്ക്' മുന്നില്‍ നെഞ്ചുവിരിച്ചൊരു മലയാളി!

Published : Oct 14, 2019, 11:47 AM ISTUpdated : Oct 14, 2019, 12:31 PM IST
തമിഴന്‍റെ 'ആനവണ്ടിക്ക്' മുന്നില്‍ നെഞ്ചുവിരിച്ചൊരു മലയാളി!

Synopsis

തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികുന്നത്

തെറ്റായ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറകടന്നെത്തിയ തമിഴ്‍നാട് ട്രാൻസ്പോർട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് മലയാളി യുവാവ്. തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

മറ്റൊരു ബസിനെ മറികടന്ന് എതിർദിശയിലെത്തിയ ബസിനു മുന്നില്‍ കേരള രജിസ്ട്രേഷനുള്ള കാര്‍ നിര്‍ത്തിയിടുകയായിരുന്നു യുവാവ്. ഇതോടെ മുന്നോട്ടെടുക്കാന്‍ കഴിയാതെ ബസ് ഡ്രൈവര്‍ പെട്ടു. ഇതിനിടെ കാറില്‍ നിന്നിറങ്ങിയ യുവാവ് ബസ് ഡ്രൈവറോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഗതാഗതക്കുരുക്കായതോടെ നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് കാറില്‍ക്കയറ്റിയാണ് ബസിന് പോകാനുള്ള വഴി ഒരുക്കിയത്. 

ധൈര്യശാലിയായ ഈ യുവാവ് ആരാണെന്ന് ഇതുവരെ വ്യക്തമായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഹീറോയായിരിക്കുകയാണ് ഇദ്ദേഹം. 


PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ