മോഹവിലയില്‍ ഒരു മിനി എസ്‍യുവിയുമായി ടാറ്റ

By Web TeamFirst Published Jan 8, 2020, 9:17 AM IST
Highlights

അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില

ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റ.  ഹോണ്‍ബില്‍ എന്ന ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്പോയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ച H2X കൺസെപ്റ്റ് മോഡലിൽനെയാണ് ഹോൺബിൽ എന്ന പേരിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. വാഹനത്തിന് നല്‍കിയ രൂപഭംഗിയാണ് ഇതിനെ വ്യത്യസതമാക്കുന്നത്. ടാറ്റ ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും വാഹനത്തില്‍ നല്‍കുന്നതെന്നാണ് സൂചന.

നെക്സോണിന് തൊട്ടുപിന്നിലായിരിക്കും ഹോൺബിലിന്റെ സ്ഥാനം.  ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്ന ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് ഈ വാഹനത്തെയും ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണത്വം തോന്നുന്ന സ്പോർട്ടീവ് ലുക്കിലാണ് ഹോണ്‍ബില്ലിന്‍റെ പ്രത്യകത.

എന്നാൽ വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും വാഹനം എത്തുക എന്നാണ് സൂചന. മഹീന്ദ്ര KUV 100, വരാനിരിക്കുന്ന മാരുതി സുസുക്കി എസ്-പ്രെസോ എന്നിവയാണ് ഇന്ത്യന്‍ നിരത്തുകളില്‍ ടാറ്റ ഹോണ്‍ബില്ലിന്റെ പ്രധാന എതിരാളികള്‍.  അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്.
 

click me!