"കേറി വാടാ മക്കളേ.." ടാറ്റയെയും മഹീന്ദ്രയെയും നെഞ്ചോടു ചേര്‍ത്ത് കേന്ദ്രം, കിട്ടുക കോടികള്‍!

Published : Aug 31, 2023, 08:38 AM IST
"കേറി വാടാ മക്കളേ.." ടാറ്റയെയും മഹീന്ദ്രയെയും നെഞ്ചോടു ചേര്‍ത്ത് കേന്ദ്രം, കിട്ടുക കോടികള്‍!

Synopsis

ഇപ്പോള്‍ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും പുതിയ രണ്ട് വാഹന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും. അതായത് അവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിലൂടെ ഉടൻ തന്നെ ഇൻസെന്റീവുകൾ ലഭിക്കും.  ഈ കമ്പനികളുടെ മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യങ്ങളുടെ ഗുണം ലഭിക്കും. 

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2020-ൽ ആരംഭിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‍കീം കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു സംരംഭമാണ്. ഇത് ആഭ്യന്തര-പ്രാദേശിക ഉൽപ്പാദനത്തെ ഉത്തേജിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അന്താരാഷ്ട്ര സംരംഭങ്ങളെ രാജ്യത്ത് തൊഴിലാളികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 24 ബില്യൺ ഡോളർ മൂല്യമുള്ള ഈ പ്രോത്സാഹന പരിപാടി ഇലക്ട്രോണിക്സ് മുതൽ ഓട്ടോമൊബൈൽ അടക്കം 14 മേഖലകളെ ഉൾക്കൊള്ളുന്നു.  ഇന്ത്യയിൽ വെല്ലുവിളികൾ നേരിടുന്ന ഉൽപ്പാദനമേഖലയിലെ തൊഴിൽ വളർച്ചയെ ഉത്തേജിപ്പിക്കുക എന്നതാണ് പിഎല്‍ഐയുടെ പ്രാഥമിക ലക്ഷ്യം.

ഇപ്പോള്‍ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും പുതിയ രണ്ട് കാർ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും. അതായത് അവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിലൂടെ ഉടൻ തന്നെ ഇൻസെന്റീവുകൾ ലഭിക്കും.  ഈ കമ്പനികളുടെ മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യങ്ങളുടെ ഗുണം ലഭിക്കും. ഇരു കമ്പനികള്‍ക്കും സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചതിനൊപ്പം പിഎല്‍ഐ സ്‌കീമിന്റെ സമയപരിധി 2028 മാർച്ച് വരെ ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമേഖലയ്‌ക്കുള്ള 25,938 കോടി രൂപയുടെ  പിഎല്‍ഐ പദ്ധതി അവലോകനത്തിന് ശേഷം നീട്ടിയതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അറിയിച്ചു. ടാറ്റയെയും മഹീന്ദ്രയെയും കൂടാതെ നാല് വാഹന നിര്‍മ്മാണ കമ്പനികൾ കൂടി പിഎൽഐ പേഔട്ടിനായി സർട്ടിഫിക്കേഷന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് ഇൻസെന്റീവ് ലഭിക്കുന്നതിന് കാർ നിർമ്മാതാക്കൾക്ക് സർട്ടിഫിക്കറ്റ് പ്രധാനമാണ്. അടുത്ത മാസത്തോടെ 23 കമ്പനികൾ കൂടി സർട്ടിഫിക്കേഷന് അപേക്ഷിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിന്‍റെ നാല് മോഡലുകൾക്കാണ് പി‌എൽ‌ഐ സ്‍കീമിന് കീഴിൽ യോഗ്യത നേടാൻ അനുമതി ലഭിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എട്ട് മോഡലുകൾക്കും പിഎൽഐ പേഔട്ടിന് അനുമതിയുണ്ട്. ഇരു കമ്പനികളും 10 മോഡലുകൾ വീതമാണ് അപേക്ഷിച്ചത്. അനുമതി ലഭിച്ച ഈ മോഡലുകളുടെ പേര് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സ്‍കീമിൽ ഉൾപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തിൽ ടിയാഗോ ഇവിയും നല്‍കിയിരുന്നു. ടൊയോട്ട മോട്ടോർ, ഒല ഇലക്ട്രിക്, ടിവിഎസ് മോട്ടോർ എന്നിവയും പിഎൽഐ സ്‍കീം സർട്ടിഫിക്കേഷനായി അപേക്ഷിച്ച മറ്റ് പ്രമുഖ വാഹന നിര്‍മ്മാതാക്കളില്‍ ഉൾപ്പെടുന്നു. മൊത്തത്തിൽ, അപേക്ഷിച്ച 23 മോഡലുകളിൽ 12 എണ്ണം മാത്രമേ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ.

എന്താണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‍കീം?
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‍കീം കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു സംരംഭമാണ്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് പ്രസ്ഥാനത്തെ പിന്തുണച്ചാണ് പിഎല്‍ഐ പ്രോഗ്രാം സൃഷ്‍ടിച്ചത്. 2020 ഏപ്രിലിൽ ലാർജ് സ്കെയിൽ ഇലക്‌ട്രോണിക്‌സിനായി ഇത് ആദ്യമായി സ്ഥാപിതമായി. പിന്നീട് പത്ത് വ്യത്യസ്‍ത വ്യവസായങ്ങളെ ഉൾപ്പെടുത്തി സ്‍കീം വികസിപ്പിച്ചു.  ഇത് ആഭ്യന്തര-പ്രാദേശിക ഉൽപ്പാദനത്തെ ഉത്തേജിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്‍ടിക്കാനും അന്താരാഷ്ട്ര സംരംഭങ്ങള്‍ക്ക് രാജ്യത്ത് തൊഴിലാളികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ പദ്ധതി ആഭ്യന്തര യൂണിറ്റുകളിൽ സൃഷ്‍ടിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച വിൽപ്പനയെ അടിസ്ഥാനമാക്കി സംരംഭങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകാനും ലക്ഷ്യമിടുന്നു. 

എണ്ണക്കമ്പനികളുടെ ചീട്ട് കീറും ഗഡ്‍കരി മാജിക്ക്, ലോകത്തെ ആദ്യത്തെ എത്തനോള്‍ ഇന്നോവ വീട്ടുമുറ്റത്തേക്ക്!

ഇന്ത്യയിൽ നിർമ്മിക്കുന്ന അഡ്വാൻസ്‍ഡ് ഓട്ടോമോട്ടീവ് ടെക്നോളജി (എഎടി) ഉൽപ്പന്നങ്ങളുടെ നിർണ്ണയിച്ച വിൽപ്പനയ്ക്കുള്ള സ്‍കീമിന് കീഴിൽ വാഹന മേഖലയ്ക്കുള്ള ഉൽപ്പന്ന-ലിങ്ക്ഡ് ഇൻസെന്റീവ് ബാധകമാണ്. 2022 ഏപ്രിലിൽ ആരംഭിച്ച പദ്ധതി 2027ൽ അവസാനിക്കേണ്ടതായിരുന്നു. വൈദ്യുത വാഹനങ്ങളിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പിഎല്‍ഐ സ്‍കീം രണ്ട് ഭാഗങ്ങളായി വാഗ്‍ദാനം ചെയ്യുന്നു. ആദ്യത്തേത് ചാമ്പ്യൻ ഒഇഎം ആണ്. അതിൽ ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ വാഹനങ്ങൾ നിർമ്മിക്കുന്ന കാർ നിർമ്മാതാക്കൾ ഉൾപ്പെടുന്നു. ഹ്യുണ്ടായ് മോട്ടോർ, ബജാജ് ഓട്ടോ, സുസുക്കി, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ വാഹന ഭീമന്മാർ ഇതിന് യോഗ്യത നേടി. രണ്ടാമത്തേത് ഘടക ചാമ്പ്യൻമാരാണ്. അതിൽ ഉയർന്ന മൂല്യമുള്ളതും ഹൈ-ടെക് ഘടകങ്ങളുടെ നിർമ്മാതാക്കളും ഉൾപ്പെടും.

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ