മോഹവിലയില്‍ പുത്തന്‍ ഏയ്‍സുമായി ടാറ്റ

By Web TeamFirst Published Jul 30, 2021, 9:03 AM IST
Highlights

ടാറ്റാ മോട്ടോഴ്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആദ്യമായി 7500 രൂപയുടെ കുറഞ്ഞ ഇഎംഐയില്‍ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുവെന്നും 90% വരെ ഓണ്‍-റോഡ് ഫിനാനന്‍സും ലഭിക്കുന്നുവെന്നും കമ്പനി അറിയിച്ചു.  

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ സ്‍മാള്‍ കൊമേഴ്‌സ്യൽ വെഹിക്കിളിന്റെ (എസ് സി വി) ഏറ്റവും പുതിയ വേരിയന്റ് എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് പുറത്തിറക്കി. 3.99 ലക്ഷം രൂപ മുതലാണ് വില. വാഹനം രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫ്‌ളാറ്റ് ബെഡ് വേരിയന്റിന് 3.99 ലക്ഷം രൂപയും ഹാഫ് ഡെക്ക് ലോഡ് ബോഡി വേരിയന്റിന് 4.10 ലക്ഷം രൂപയുമാണ് പുനെ എക്‌സ് ഷോറൂം വില എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആകര്‍ഷകമായ വിലയും ലളിതമായ വായ്‍പാ പദ്ധതികളും സഹിതം ആദ്യമായി വാണിജ്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന നഗര, ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് മികച്ച ഓപ്ഷനായി വാഹനം മാറുന്നു. ടാറ്റ മോട്ടോഴ്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആദ്യമായി 7500 രൂപയുടെ കുറഞ്ഞ ഇഎംഐയില്‍ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു. 90% വരെ ഓണ്‍-റോഡ് ഫിനാനന്‍സും ലഭിക്കുന്നുവെന്നും കമ്പനി അറിയിച്ചു.  

2-സിലിണ്ടര്‍ എന്‍ജി൯ കരുത്ത് പകരുന്ന 1.5 ടണ്ണിലധികം മൊത്തം ഭാരമുള്ള നാല് ലക്ഷം രൂപയില്‍ താഴെ ലഭ്യമാകുന്ന ഇന്ത്യയിലെ ഏക ഫോര്‍ വീലര്‍ എസ് സി വിയാണ് ടാറ്റ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വേരിയന്റ്. ഇന്ധന ക്ഷമ- ത നിറഞ്ഞതും വിശ്വസ്തവുമായ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ 694 സിസി എന്‍ജിനും ഫോര്‍-സ്പീഡ് ട്രാന്‍സ്മിഷനും ഒന്നി- ക്കുന്ന പുതിയ വേരിയന്റ് പരമാവധി ലാഭം ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ സ്ട്രാറ്റജികളുടെയും നൂതന സാങ്കേതികവിദ്യയുടെയും ടാറ്റ മോട്ടോഴ്‌സിന്റെ നൂതനാശയങ്ങളുടെയും പിന്തുണയോടെ വികസിപ്പിച്ചിരിക്കുന്ന എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സ് വേരിയന്റ് എസ് സി വി വിഭാഗത്തെ മാറ്റി മറിക്കുമെന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

മറ്റുള്ള എല്ലാ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളേയും പോലെ ഏറ്റവും പുതിയ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ സിഎക്‌സിനും സമ്പൂര്‍ണ്ണ സേവ 2.0 വിന്റെ പിന്തുണയുണ്ടാകും. വിവിധ വെഹിക്കിള്‍ കെയര്‍, സര്‍വീസ് പ്രോഗ്രാമുകള്‍, വാര്‍ഷിക മെയ്ന്റനന്‍സ് പാക്കേജുകള്‍, റീസെയ്ല്‍ സാധ്യതകള്‍ തുടങ്ങിയവ ഇതുവഴി ലഭ്യമാകും. 24x7 റോഡ് സൈഡ് അസിസ്റ്റന്‍സ്- ടാറ്റ അലെര്‍ട്ട്, വര്‍ക്ക്‌ഷോപ്പുകളിലെ സമയബന്ധിത തകരാര്‍ പരിഹാര സംവിധാനം ടാറ്റ സിപ്പി, 15 ദിവസത്തെ അപകട റിപ്പയര്‍ ഗ്യാരന്റി - ടാറ്റ കവച് എന്നിവ അതിവേഗത്തിലുള്ള സര്‍വീസ് സാധ്യമാക്കുന്ന സേവനവും ലഭ്യമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!