ആ ഭീമൻ ഫോര്‍ഡ് പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് മാത്രം, റോഡിലേക്കൊഴുകുക ലക്ഷക്കണക്കിന് ടാറ്റാ കാറുകള്‍!

By Web TeamFirst Published Jan 11, 2023, 8:50 AM IST
Highlights

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഫയലിംഗിൽ, സാനന്ദ് പ്രോപ്പർട്ടി, വിഎം പ്ലാന്റ്, മെഷിനറി എന്നിവ ഏറ്റെടുക്കുന്നതിനുള്ള ഇടപാട് പൂർത്തിയായതായി കമ്പനി അറിയിച്ചു.

ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിന്റെ ടാറ്റ പാസഞ്ചേഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെ ഏറ്റെടുക്കൽ നടപടികള്‍ ഔദ്യോഗികമായി പൂർത്തിയാക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഫയലിംഗിൽ, സാനന്ദ് പ്രോപ്പർട്ടി, വിഎം പ്ലാന്റ്, മെഷിനറി എന്നിവ ഏറ്റെടുക്കുന്നതിനുള്ള ഇടപാട് പൂർത്തിയായതായി കമ്പനി അറിയിച്ചു.

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫര്‍ സ്വീകരിച്ച എല്ലാ യോഗ്യരായ ജീവനക്കാരും ഇനി മുതൽ പ്രാബല്യത്തിൽ വരുന്ന ടാറ്റ പാസഞ്ചേഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ജീവനക്കാരായി മാറി. ഏകദേശം 725.7 കോടിയരൂപയുടെ ഈ ഏറ്റെടുക്കൽ ഇടപാടിലൂടെ മുമ്പ് ഫോർഡ് ഇന്ത്യ ജീവനക്കാരുടെ സേവനങ്ങൾ, വാഹന നിർമ്മാണ പ്ലാന്റ് , ഇവയിൽ ഉണ്ടായിരുന്ന മുഴുവൻ ഭൂമിയും കെട്ടിടങ്ങളും, മെഷിനറികളും ടാറ്റാ മോട്ടോഴ്‍സിന് സ്വന്തമാണ്. 

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

ടാറ്റ മോട്ടോഴ്‌സ് ഇവികളിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ ഇതിനകം തന്നെ ഇലക്ട്രിക്ക് വാഹന സെഗ്മെന്റില്‍ കമ്പനിക്ക് വൻ പങ്കാളിത്തമുണ്ട്. മുൻ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കുന്നതോടെ, കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനാണ് ടാറ്റയുടെ നീക്കം. 4.20 ലക്ഷം യൂണിറ്റ് വരെ ഉല്‍പ്പാദനം ഉയര്‍ത്താൻ സാധിക്കും. നിലവിൽ, നിർമ്മാതാവിന് പ്രതിവർഷം 3,00,000 യൂണിറ്റുകളുടെ നിർമ്മാണ ശേഷിയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.

മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

നിലവിൽ, ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവി, ടിഗോർ ഇവി, അടുത്തിടെ പുറത്തിറക്കിയ ടിയാഗോ ഇവി തുടങ്ങിയ ഇലക്ട്രിക് മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023 ൽ, നിലവിലുള്ള പരമ്പരാഗത വാഹനങ്ങളുടെ കൂടുതൽ ഇലക്ട്രിക് മോഡലുകൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സഫാരി, ഹാരിയർ, പഞ്ച്, ആൾട്രോസ് എന്നിവയും പ്രദർശിപ്പിക്കേണ്ട ഇവി പതിപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

വൈദ്യുത കാർ മേഖലയിൽ ടാറ്റ മോട്ടോഴ്‌സിന് വിശാലമായ കളിക്കളമുണ്ട്. 2025-ന് മുമ്പ് മാരുതി സുസുക്കിക്ക് ഇന്ത്യയിൽ ഒരു ഇവി ഉണ്ടാകാൻ സാധ്യതയില്ല. ഹ്യൂണ്ടായ്, കിയ മോട്ടോഴ്‌സ് പോലുള്ള മറ്റ് കമ്പനികൾക്ക് 50 ലക്ഷം രൂപയിൽ കൂടുതലുള്ള ഉയർന്ന മോഡലുകൾ ഉണ്ട്. എന്നാൽ എംജി മോട്ടോർ ഇന്ത്യയും സിട്രോൺ ക്യാമ്പിലും ചില മാറ്റങ്ങളുണ്ട്. ഓട്ടോ എക്‌സ്‌പോയിൽ എംജി മോട്ടോർ അതിന്റെ എംജി എയർ ഇവിയും പ്രദർശിപ്പിക്കും. ഇതിന്റെ വില ഏകദേശം 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും. അതേസമയം സിട്രോൺ അതിന്റെ C3 കോംപാക്റ്റ് വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിൽ എത്തിക്കാൻ തയ്യാറെടുക്കുന്നു.

click me!