ഈ പിക്കപ്പുകളുമായി പുതിയ ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്സ്

Published : Oct 10, 2022, 03:50 PM ISTUpdated : Oct 10, 2022, 03:51 PM IST
ഈ പിക്കപ്പുകളുമായി പുതിയ ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്സ്

Synopsis

ദൃഢതയുള്ള ഈ പിക്ക്അപ്പുകൾ പുതിയ കരുത്തുറ്റ ഡിസൈ൯ സഹിതമാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യോദ്ധ 2.0, ഇ൯ട്ര വി20 ബൈ-ഫ്യുവൽ, ഇ൯ട്ര വി 50 എന്നിവയുടെ അവതരണത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന പിക്ക്അപ്പ് വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ദൃഢതയുള്ള ഈ പിക്ക്അപ്പുകൾ പുതിയ കരുത്തുറ്റ ഡിസൈ൯ സഹിതമാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോഡ് കയറ്റാനുള്ള ഉയ൪ന്ന ശേഷി, നീളം കൂടിയ ഡെക്ക്, കൂടിയ റേഞ്ച് എന്നിവയ്ക്കൊപ്പം സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് അനിവാര്യമായ നിരവധി ആധുനിക ഫീച്ചറുകളും ഈ വാഹനങ്ങൾക്കുണ്ട് എന്ന് കമ്പനി പറയുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിരവധി ആവശ്യങ്ങൾ നിറവേറ്റാ൯ കഴിയുംവിധം രൂപകൽപ്പന ചെയ്‍ത് നി൪മ്മിച്ചിട്ടുള്ള പുതിയ യോദ്ധ 2.0, ഇ൯ട്ര വി20 ബൈ-ഫ്യുവൽ, ഇ൯ട്ര വി50 എന്നിവ അതിവേഗം വളരുന്ന കൃഷി, പൗൾട്രി, ഡയറി മേഖലകൾക്കും അതിവേഗം വികസിക്കുന്ന എഫ്എംസിജി, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് മേഖലകളുടെ വൈവിധ്യമാ൪ന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റാ൯ അനുയോജ്യമാണ്. 

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

അതാത് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കാ൯ കഴിയുന്നതും ഉപഭോക്താക്കൾക്ക് പരമാവധി ലാഭം നൽകുന്നതുമാണ് ഈ ഓരോ പിക്ക്അപ്പുകളും എന്നും കമ്പനി പറയുന്നു.  രാജ്യത്തുടനീളമുള്ള 750 ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച പിക്ക്അപ്പുകളുടെ അവതരണം ടാറ്റ മോട്ടോഴ്സ്  ആഘോഷമാക്കി. 

ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഉപജീവന മാ൪ഗം ലഭ്യമാക്കി അവ൪ക്ക് വിജയം സാധ്യമാക്കുന്നതിന് പേരുകേട്ടതാണ് തങ്ങളുടെ ചെറിയ വാണിജ്യ വാഹനങ്ങളെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ട൪ ഗിരീഷ് വാ പറഞ്ഞു. 

കമ്പനിയില്‍ നിന്നുള്ള മറ്റൊരു വാർത്തയിൽ, ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം രണ്ട് പുതിയ കാറുകൾ പുറത്തിറക്കി. ആദ്യത്തേത് പഞ്ച് മൈക്രോ-എസ്‌യുവിയുടെ കാമോ പതിപ്പാണ് , ഇത് 6.85 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ് (എക്സ്-ഷോറൂം). 8.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) ഇന്ത്യൻ വാഹന നിർമ്മാതാവ് ടാറ്റ ടിയാഗോ ഇവിയും രാജ്യത്ത് അവതരിപ്പിച്ചു . നാല് വേരിയന്റുകളിലായി രണ്ട് ബാറ്ററി പാക്കുകളോടെയാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് ലഭ്യമാകുന്നത്. 

പാവങ്ങളെ മറക്കാതെ ടാറ്റ; 315 കിമി മൈലേജില്‍ മോഹവിലയില്‍ പുത്തൻ ടിയാഗോ!

ഉൽസവ സീസണും പുതിയ ലോഞ്ചുകളും ഇന്ധനമാക്കി 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ യാത്രാ വാഹന വ്യവസായത്തിന് ശക്തമായ ഡിമാൻഡാണ് ഉണ്ടായതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. നെക്‌സോണിന്റെയും പഞ്ചിന്റെയും റെക്കോർഡ് സെറ്റിംഗ് വിൽപ്പനയുടെ നേതൃത്വത്തിൽ, എസ്‌യുവി വിൽപ്പന ത്രൈമാസ പിവി വിൽപ്പനയുടെ 66 ശതമാനം സംഭാവന ചെയ്തു. ഇലക്‌ട്രിക് വാഹനങ്ങളിൽ, കമ്പനി വീണ്ടും 11,522 യൂണിറ്റുകളുടെ റെക്കോർഡ് ബ്രേക്കിംഗ് വിൽപ്പന രേഖപ്പെടുത്തി, 2222 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തേക്കാൾ 326% വളർച്ച രേഖപ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം