അങ്ങനെ വീണ്ടും സമ്പന്നനായി ടാറ്റയുടെ യശസ്സുയര്‍ത്തിയ നെക്സോൺ!

By Web TeamFirst Published Jun 27, 2019, 10:18 AM IST
Highlights

ജനപ്രിയവാഹനം നെക്‌സോണിന് പുതിയ ഫീച്ചറുകള്‍ നല്‍കി ടാറ്റ

അടുത്തകാലത്ത് ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. കാരണം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഒപ്പം ബെസ്റ്റ് സെല്ലിങ് എസ്‌യുവി,  കോംപാക്ട് എസ്‌യുവികളിലെ കരുത്തന്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ നെക്‌സോണിന് പുതിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുകയാണ് ടാറ്റ.

ഏകദേശം ഒമ്പതോളം ഫീച്ചറുകളാണ് ഇത്തവണ വാഹനത്തില്‍ കൂട്ടിയിട്ടുള്ളതെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന മോഡലായ എക്‌സ്ഇ ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉയര്‍ന്ന പതിപ്പായ XZ+, XZA+ മോഡലുകളില്‍ പിന്‍നിരയിലും മൊബൈല്‍ ചാര്‍ജര്‍ നല്‍കി. ഒപ്പം XT, XZ എന്നിവയില്‍ പിന്‍നിരയില്‍ എസി വെന്റുകള്‍ നല്‍കി. പുതിയ റൂഫ് റെയിലും നല്‍കി. 

നോണ്‍ ടച്ച് സ്‌ക്രീന്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ആന്റിനയുടെ നീളവും ഉയര്‍ത്തി. ഡാഷ്‌ബോഡിലെ മിഡ്-പാഡ് ഗ്രേ നിറത്തിലേക്ക് മാറി, ഗിയര്‍ നോബ്, സെന്റര്‍ കണ്‍സോള്‍ ഫിനീഷര്‍ എന്നിവയുടെ നിറം ഗ്ലോസി ബ്ലാക്ക് ആയി. എസി വെന്റിലേയും പാനലിലേയും നിറങ്ങള്‍ പിയാനോ ബ്ലാക്കിലേക്കും മാറ്റി. വാഹനത്തിനുള്ളിലെ പുതിയ ഫീച്ചറുകള്‍ ഒഴിച്ചാല്‍ ഡിസൈനിലും രൂപത്തിലും മാറ്റങ്ങളൊന്നുമില്ല. 

108 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനിലും, 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിനിലുമാണ് നെക്‌സോണ്‍ എത്തുന്നത്.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

നിലവില്‍ 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പുതിയ ഫീച്ചറുകള്‍ നല്‍കിയതിനൊപ്പം വാഹനത്തിന്‍റെ വിലയും കൂട്ടിയിട്ടുണ്ട്. 6.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില. 
 

click me!