നെക്‌സോൺ ക്രേസുമായി ടാറ്റ മോട്ടോഴ്‍സ്

By Web TeamFirst Published Sep 18, 2019, 4:35 PM IST
Highlights

ജനപ്രിയ മോഡല്‍ നെക്‌സോണിന്‍റെ പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്

മുംബൈ: ജനപ്രിയ മോഡല്‍ നെക്‌സോണിന്‍റെ പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. നെക്‌സോൺ വിൽപ്പന ഒരു ലക്ഷം  പിന്നിട്ടതിന്റെ ഭാഗമായാണ് ടാറ്റ പുതിയ ക്രേസ് വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസ് മികച്ച വിജയം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാം എഡിഷൻ ക്രേസുമായി ടാറ്റ എത്തുന്നത്.

സ്‌പോട്ടി എക്സ്റ്റീരിയറും മനോഹരമായ ഇന്‍റീരിയറും ഉള്‍പ്പെടെ  10 പുതിയ സവിശേഷതകളുമായാണ് പുതിയ എഡിഷൻ ക്രേസ് എത്തുന്നത്. കൂടാതെ യുവാക്കളേയും  വാഹന പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന എക്സ്റ്റീരിയർ ഇന്റീരിയർ കളർ കോമ്പിനേഷനാണ് നെക്‌സോൺ ക്രേസ് 2വിലേത്. ക്രേസ് മാനുവൽ മോഡലും ക്രേസ്+ എന്ന ഓട്ടോമാറ്റിക് മോഡലുമാണ് ലഭ്യമാകുക.  മാനുവൽ മോഡലിന് 7.57ലക്ഷം രൂപയും എഎംടി മോഡലിന് 8.17ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില.  

സോണിക് സിൽവർ നിറത്തിലുള്ള റൂഫും  ഏറ്റവും പുതിയ ട്രോസ്‌മോ ബ്ലാക്ക് ബോഡിയുമാണ് പുതിയ ക്രേസിന്. ടാങ്കറിൻ നിറത്തിലുള്ള ഔട്ട്‌ സൈഡ് മിററുകൾ,  ടാങ്കറിൻ ഗ്രിൽ ഇൻസേർട്‍സ്, ടാങ്കറിൻ വീൽ അക്‌സെന്റ്സ്, ടാലിഗേറ്റിൽ ക്രേസ് ബാഡ്‍ജിങ് തുടങ്ങിയ എക്സ്റ്റീരിയർ സവിശേഷതകളും വാഹനത്തിലുണ്ട്. 

ടാങ്കെറിൻ ആക്സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിൻ നിറത്തിലുള്ള എയർ വെന്‍റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോർഡ്, പിയാനോ ബ്ലാക്ക് ഡോർ, കൺസോൾ ഫിനിഷേർസ്,  പിയാനോ ബ്ലാക്ക് സ്റ്റിയറിംഗ് ആക്സന്റ് എന്നിവയും പുതിയ ക്രേസിന്‍റ് ഇന്റീരിയറിനു മിഴിവേകുന്നു.

110പിഎസ് ടർബോ ചാർജ്ഡ് എൻജിനാണ് ക്രേസിന്റെ കരുത്ത്. 1.5ലി റെവോടോർക് ഡീസൽ എഞ്ചിൻ,  1.2ലി റെവോട്രോൺ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ വാഹനം ലഭ്യമാകും.  മാനുവൽ അല്ലെങ്കിൽ എഎംടി    6സ്പീഡ്  ട്രാൻസ്മിഷൻ ആണ് ക്രേസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  കൂടാതെ എക്കോ,  സിറ്റി,  സ്പോർട്ട് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകളും സജ്ജീകരിച്ചിരിക്കുന്നു.  209എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.  

ഹർമന്റെ 4സ്പീക്കർ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റമാണ് ക്രേസിൽ. ബ്ലൂടൂത്ത്,  സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോൾ,  റിവേഴ്‌സ് പാർക്കിങ്,  മൾട്ടി യൂട്ടിലിറ്റി ഗ്ലോവ് ബോക്സ്,  സ്റ്റോറേജിനായി സെൻട്രൽ കൺസോൾ സെൻസറുകൾ എന്നിവയെല്ലാം പുതിയ ക്രേസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

click me!