പെറിഗ്രിന്‍; ടാറ്റയുടെ പണിപ്പുരയിലെ പുതിയമുഖം

By Web TeamFirst Published Mar 17, 2020, 6:26 PM IST
Highlights

ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുന്ന പുതിയ പ്രീമിയം സെഡാന്‍ പെറിഗ്രിന്‍ എന്ന പേരില്‍ തല്‍ക്കാലം അറിയപ്പെടും

ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിക്കുന്ന പുതിയ പ്രീമിയം സെഡാന്‍ പെറിഗ്രിന്‍ എന്ന പേരില്‍ തല്‍ക്കാലം അറിയപ്പെടും. ടാറ്റ എക്‌സ്452 എന്നാണ് വാഹനത്തിന്‍റെ കോഡ് നാമം. മിഡ് സൈസ് സെഡാന്‍ വിപണിയിലെത്തിക്കുമ്പോള്‍ ഒരുപക്ഷേ വാഹനത്തിന് മറ്റൊരു പേര് നല്‍കിയേക്കും. 

ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് എക്‌സ്451 എന്ന കോഡ് നാമമാണ് നല്‍കിയിരുന്നത്. ടാറ്റ അക്വില എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്.  

ടാറ്റ അള്‍ട്രോസ് അടിസ്ഥാനമാക്കിയ അതേ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ പുതിയ മിഡ്‌സൈസ് സെഡാന്‍ നിര്‍മിക്കും. 2018 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ടാറ്റ ഇ-വിഷന്‍ കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതായിരിക്കും മിഡ് സൈസ് സെഡാന്റെ ഡിസൈന്‍. 

ഹാരിയറിലും അള്‍ട്രോസിലും കണ്ട അതേ ‘ഇംപാക്റ്റ് 2.0’ ഡിസൈന്‍ ഭാഷയായിരിക്കും വാഹനത്തിനും. പ്രധാന ഡിസൈന്‍ വ്യത്യാസങ്ങള്‍ പിറകിലായിരിക്കും. പുതിയ ടെയ്ല്‍ലാംപുകള്‍, വ്യത്യസ്ത സ്റ്റൈല്‍ നല്‍കിയ ബംപര്‍, ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍ സഹിതം നോച്ച്ബാക്കിന് സമാനമായ പിറകുവശം എന്നിവ ലഭിക്കും.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ആദ്യ എന്‍ജിന്‍ 120 പിഎസ് കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തെ മോട്ടോര്‍ 110 പിഎസ് കരുത്തും 260 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

വാഹനം വൈകാതെ പരീക്ഷണ ഓട്ടം ആരംഭിക്കും. 2021 അവസാനത്തിലോ 2022 തുടക്കത്തിലോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

click me!