
2021 ഒക്ടോബറിൽ ആണ് ടാറ്റ മോട്ടോഴ്‌സ് പഞ്ച് (Tata Punch) മൈക്രോ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചത്. 5.68 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പ്യുവർ, അകംപ്ലിഷ്ഡ്, അഡ്വഞ്ചർ, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വകഭേദങ്ങളിൽ പഞ്ച് ലഭ്യമാണ്. ഇപ്പോഴിതാ, പഞ്ചിന്റെ മികച്ച ക്രിയേറ്റീവ് ട്രിം ഇപ്പോൾ ഡ്യുവൽ-ടോൺ ഷേഡുകൾക്കൊപ്പം സിംഗിൾ പെയിന്റ് സ്‍കീമുകളിലും ലഭ്യമാകും എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ട്രോപ്പിക്കൽ മിസ്റ്റ്, ഡേടോണ ഗ്രേ, മെറ്റിയർ ബ്രോൺസ് എന്നീ നിറങ്ങളിൽ പഞ്ച് ലഭ്യമാകുമെന്ന് ചോർന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ് നിറങ്ങൾ വെള്ള മേൽക്കൂരയോടെയാണ് എത്തുന്നത്.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ടാറ്റ പഞ്ചിന്റെ ഫീച്ചർ ഹൈലൈറ്റുകൾ. അർദ്ധ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും iRA കണക്ട് കാർ സാങ്കേതികവിദ്യയും വാഹനത്തില്‍ ഉണ്ട്.
86 ബിഎച്ച്പിയും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും എഎംടി യൂണിറ്റും ഉൾപ്പെടുന്നു.
അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ
അടുത്തിടെയാണ് ഡിസിടി (DCT) ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം അള്‍ട്രോസ് (Altroz) അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനി ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവിയായ ടാറ്റ നെക്‌സണിനും DCT ഗിയർബോക്‌സ് ചേർക്കാൻ തയ്യാറെടുക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ടാറ്റ നെക്‌സോൺ ഡിസിടി രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ അള്‍ട്രോസ് DCT നിലവിൽ ഇന്ത്യയിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ്. 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എന്നിരുന്നാലും, പുതിയ DCT ടാറ്റയുടെ കൂടുതൽ ശക്തിയുള്ള 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി പൊരുത്തപ്പെടുന്നു. ഈ എഞ്ചിന് ഉയർന്ന പവർ ഔട്ട്പുട്ടും ടോർക്കും ഉണ്ട്.
ഈ ഗിയർബോക്‌സിന് കൂടുതൽ ടോർക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്നും ടാറ്റയുടെ ടർബോ പെട്രോൾ എഞ്ചിനുമായി എളുപ്പത്തിൽ ജോടിയാക്കാമെന്നും പുതിയ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. 120PS പവറും 170Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ടാറ്റ നെക്‌സോണിന്റെ കരുത്ത്. ഇത് നിലവിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് എഎംടിയുമാണ് വാഗ്‍ദാനം ചെയ്യുന്നത്. ഇതേ എഞ്ചിൻ അള്‍ട്രോസ് iTurbo-യ്‌ക്കായി ട്യൂൺ ചെയ്‌തിരിക്കുന്നു. കൂടാതെ 110PS ഉം 140Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. കൂടുതൽ പരിഷ്കരിച്ച ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന അടുത്തത് എസ്‌യുവിയാണ്. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് ഡിസിടി എന്നിവയ്‌ക്കെതിരെ നെക്‌സോൺ ഡിസിടി സ്ഥാനം പിടിക്കും. 7-സ്പീഡ് DCT ഉള്ള 120PS, 1.0L ടർബോ-പെട്രോൾ എഞ്ചിനാണ് വെന്യു & സോനെറ്റിന്റെ കരുത്ത്.
മാനുവൽ, എഎംടി, ഡിസിടി എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളിൽ ടാറ്റ നെക്‌സോൺ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അള്‍ട്രോസ് iTurbo വേരിയന്റിലും DCT ഗിയർബോക്‌സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Altroz ടർബോ DCT വേരിയന്റ് ഹ്യുണ്ടായ് i20 DCT യുടെ എതിരാളിയാകും.
സാധാരണ മാനുവൽ പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 1.07 ലക്ഷം രൂപയാണ് അള്‍ട്രോസ് DCT യുടെ വില. നെക്സോണ്‍ DCT യിലും സമാനമായ വിലവർദ്ധന പ്രതീക്ഷിക്കുന്നു. ടാറ്റ നെക്‌സോൺ പെട്രോൾ ശ്രേണി നിലവിൽ 7.43 ലക്ഷം മുതൽ 11.79 ലക്ഷം വരെ (എക്‌സ് ഷോറൂം) വിലയിൽ ലഭ്യമാണ്.