അല്ലെങ്കിലേ താങ്ങാകും വില, ഈ ജനപ്രിയ ടാറ്റാ കാറിന് ഇപ്പോൾ വിലക്കിഴിവും

Published : Aug 17, 2025, 03:08 PM IST
2025 Tata Tigor Facelift

Synopsis

ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ സെഡാനായ ടിഗോറിന് ഓഗസ്റ്റ് മാസത്തിൽ 60,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 

ഗസ്റ്റ് മാസത്തിൽ നിങ്ങൾ ഒരു പുതിയ ടാറ്റാ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ സെഡാനായ ടിഗോറിന് ഈ കാലയളവിൽ 60,000 രൂപ വരെ വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ടിഗോറിന്‍റെ 2025 മോഡലിനാണ് ഈ ഓഫർ. അതേസമയം ടാറ്റാ ടിഗോറിന്‍റെ 2024 പതിപ്പിന് ഏകദേശം 75000 രൂപയോളം കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ ടിഗോറിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ടാറ്റ ടിഗോറിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉണ്ട്. ഡാഷ്‌ബോർഡിന്റെ ഡ്യുവൽ-ടോൺ ഡിസൈൻ, പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സുഖപ്രദമായ സീറ്റുകൾ എന്നിവ അതിന്റെ ക്യാബിന് പ്രീമിയം അനുഭവം നൽകുന്നു. അതേസമയം, സംഗീത പ്രേമികൾക്കായി 6-സ്പീക്കർ സൗണ്ട് സിസ്റ്റവും ഡ്രൈവിംഗിനായി ഒരു സെമി-ഡിജിറ്റൽ ക്ലസ്റ്ററും നൽകിയിട്ടുണ്ട്.

ഇനി ടിഗോറിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ടാറ്റ ടിഗോറിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്, ഇത് ഏകദേശം 86 ബിഎച്ച്‍പി പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം, അതിന്റെ സിഎൻജി പതിപ്പ് 26 km/kg വരെ മൈലേജ് നൽകുന്നു. കാറിൽ മാനുവൽ, എഎംടി ഗിയർബോക്‌സുകളുടെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും. 6.54 ലക്ഷം രൂപ മുതൽ 10.63 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ ടിഗോറിന്റെ എക്‌സ്-ഷോറൂം വില.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ