ടിഗോര്‍ ഇലക്ട്രിക്കിന്റെ എക്‌സ്റ്റന്റഡ് റേഞ്ചുമായി ടാറ്റ

Published : Sep 21, 2019, 05:31 PM IST
ടിഗോര്‍ ഇലക്ട്രിക്കിന്റെ എക്‌സ്റ്റന്റഡ് റേഞ്ചുമായി ടാറ്റ

Synopsis

ഇലക്ട്രിക് മോഡലായ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ചുമായി ടാറ്റ. 

ഇലക്ട്രിക് മോഡലായ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ചുമായി ടാറ്റ. വാഹനം അടുത്ത ആഴ്ച എത്തിയേക്കുമെന്നാണ് സൂചന. ഒറ്റചാര്‍ജില്‍ 142 കിലോമീറ്റര്‍ സഞ്ചരിക്കുന്ന റഗുലര്‍ ടിഗോര്‍ ഇലക്ട്രിക്കിനു പകരം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പുതിയ എക്സ്റ്റന്റഡ് റേഞ്ചിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്സ്റ്റന്റഡ് റേഞ്ചിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. രൂപത്തില്‍ റഗുലര്‍ ടിഗോര്‍ ഇലക്ട്രിക്കിന് സമാനമായിരിക്കും എക്സ്റ്റന്റഡ് റേഞ്ചുമെന്നാണ് സൂചന. നിലവില്‍ 72 വോള്‍ട്ട് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് റഗുലര്‍ ടിഗോര്‍ ഇവിയുടെ ഹൃദയം. 40.23 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കും ഇത് സൃഷ്‍ടിക്കും.  മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗം. 16.2 kWh  ബാറ്ററിയിലാണ് ഓട്ടം. ഇതിലും റേഞ്ച് കൂടിയ ബാറ്ററിയാവും പുതിയ ടിഗോറില്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!