ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റര്‍, കാര്‍ പതിച്ചത് നീന്തല്‍ക്കുളത്തില്‍!

Published : Jul 22, 2021, 05:07 PM IST
ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റര്‍, കാര്‍ പതിച്ചത് നീന്തല്‍ക്കുളത്തില്‍!

Synopsis

കൗമാരക്കാരനായ ഡ്രൈവര്‍ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ച കൗമാരക്കാരന്‍റെ അബദ്ധത്തിൽ കാര്‍ പതിച്ചത് വീട്ടു മുറ്റത്തെ സ്വിമ്മിങ് പൂളിൽ. അമേരിക്കയിലെ കൊളറാഡോയിൽ ഒരു വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിലാണ് കാര്‍ പതിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളറാഡോയിലെ വെസ്റ്റ് മിസിസിപ്പി അവന്യൂവിന് തൊട്ടടുത്താണ് സംഭവം. കൗമാരക്കാരനായ ഡ്രൈവര്‍ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്കിന് പകരം ഡ്രൈവര്‍ ആക്സിലറേറ്ററുകൾ അമർത്തിയെന്നാണ് കരുതുന്നത്.  വാഹനത്തില്‍ രണ്ടുപേരാണുണ്ടായിരുന്നത്. രണ്ടുപേർക്കും പരിക്കുകളില്ലെന്നും പൊലീസ് പറയുന്നു.

കുളത്തിൽ വീണ ഇൻഫിനിറ്റി കാറിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊലീസ് അപകടത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ഹ്യുണ്ടായിയുടെ ആഡംബര കാര്‍ ബ്രാന്‍ഡായ ഇൻഫിനിറ്റിയാണ് അപകടത്തിൽ പെട്ടത്. അതുകൊണ്ടു തന്നെ ഇതാണോ ഇൻഫിനിറ്റി പൂളെന്നും കാർ പൂളെന്നാൽ ഇതാണോ എന്നുമാണ് ആളുകൾ ചോദിക്കുന്നത്.

വീട്ടുമുറ്റത്തെ കുളത്തില്‍ നീല ഇൻഫിനിറ്റി കാർ ഭാഗികമായി വെള്ളത്തിൽ മുങ്ങുന്നതായി കാണിക്കുന്ന ഒരു വീഡിയോയും വൈറലാണ്. പ്രാദേശിക ഫയർ റെസ്ക്യൂ ടീം മെഷീനുകളുടെ സഹായത്തോടെ കാറിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ