Cybertruck : ടെസ്‌ല സൈബർട്രക്ക് ഉല്‍പ്പാദനം 2023-ലേക്ക് മാറ്റി

Web Desk   | Asianet News
Published : Feb 01, 2022, 03:00 PM IST
Cybertruck : ടെസ്‌ല സൈബർട്രക്ക് ഉല്‍പ്പാദനം 2023-ലേക്ക് മാറ്റി

Synopsis

2023 ന്റെ ആരംഭം വരെ യൂട്ടിലിറ്റി ട്രക്കിന്റെ ഉത്പാദനം ആരംഭിക്കാൻ കഴിയില്ലെന്ന് കമ്പനി വെളിപ്പെടുത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഴിഞ്ഞ കുറച്ചു കാലമായി ലോകത്തിലെ വാഹന വിപണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് ടെസ്‌ല സൈബർട്രക്ക് (Tesla Cybertruck). അനാച്ഛാദനം ചെയ്‍തതുമുതൽ, അമേരിക്കന്‍ (USA) വാഹന ഭീമന്‍ ഉൽപ്പാദന സമയക്രമങ്ങൾ നിശ്ചയിക്കുകയും അവ ഒന്നിലധികം തവണ വൈകിപ്പിക്കുകയും ചെയ്‍തു. ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനം കൂടി ഇതുസംബന്ധിച്ച് നടത്തിയിരിക്കുകയാണ് ടെസ്‍ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ന്റെ ആരംഭം വരെ യൂട്ടിലിറ്റി ട്രക്കിന്റെ ഉത്പാദനം ആരംഭിക്കാൻ കഴിയില്ലെന്ന് കമ്പനി വെളിപ്പെടുത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ഒരു അഭിമുഖത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താൻ നേരത്തെ വാഗ്ദാനം ചെയ്‍തതുപോലെ 2022 ൽ കമ്പനി സൈബർട്രക്കിന്റെ നിർമ്മാണം ആരംഭിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിഇഒ ഇതിനകം തന്നെ 2021 അവസാനം മുതൽ 2022 അവസാനം വരെ ഉൽപ്പാദനം കാലതാമസം വരുത്തിയിട്ടുണ്ട്, ഇപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം അടുത്ത വർഷം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.  

സൈബർട്രക്കിന്റെ നിർമ്മാണം വൈകുന്നതിന് കാരണമായ മറ്റ് ഘടകങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, വിലനിർണ്ണയവും ഉൾപ്പെടുത്തിയ സാങ്കേതികവിദ്യയ്ക്ക് ആളുകൾ എന്ത് നൽകാൻ തയ്യാറാണ് എന്നതാണ് പ്രധാന പ്രശ്‌നം എന്നും എങ്ങനെ സൈബർട്രക്ക് താങ്ങാനാവുന്നതാക്കാം എന്നതാണ് കമ്പനിയുടെ ആലോചനയെന്നും മസ്‍ക് കൂട്ടിച്ചേർത്തു. ടെസ്‌ല സൈബർട്രക്ക് 2021-ൽ ഉൽപ്പാദനം ആരംഭിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, EV നിർമ്മാതാവ് അതിന്റെ നിർമ്മാണം 2022 വരെ കാലതാമസം വരുത്തി, ഇപ്പോൾ ഈ സമീപകാല പ്രഖ്യാപനത്തോടെ 2023 വരെ വൈകുമെന്ന് ചുരുക്കം. 

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സൈബർട്രക്കിന്റെ ഉൽപ്പാദനത്തിലെ നീണ്ട കാലതാമസത്തിന്,  ഇലക്ട്രിക് പിക്കപ്പിന്റെ സവിശേഷതകളിലും പ്രവർത്തനങ്ങളിലും കമ്പനി പതിവായി വരുത്തുന്ന മാറ്റങ്ങളും കാരണമായി കണക്കാക്കാം.

അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് 2019 നവംബര്‍ അവസാനവാരമാണ് പ്രദര്‍ശിപ്പിക്കുന്നത്. 2021 അവസാനത്തോടെ ഈ ഇലക്ട്രിക്ക് പിക് അപ്പ് വിൽപ്പനയ്ക്കെത്തുമെന്നും അന്നു പ്രഖ്യാപിച്ചിരുന്നു കമ്പനി.  മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുക എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 39,900 ഡോളറാണ് വില.  ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് ഇതിന്‍റെ റേഞ്ച്. 49,900 ഡോളറാണ് വില. മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. 69,000 യുഎസ് ഡോളറാണ് വില. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 

 

ഓട്ടോ പൈലറ്റ് കാറിന്റെ മുൻസീറ്റിൽ യുവതി പ്രസവിച്ചു, 'ടെസ്‌ല ബേബി' എന്ന് സോഷ്യൽ മീഡിയ

300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രത്യേകത. ഭാവിയിലെ കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം.  പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  

തകരാറോട് തകരാര്‍,കാറും കമ്പനി മുതലാളിയുടെ ഡമ്മിയും ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു!

എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗത്തിന് 6.5 അടി നീളമുണ്ട്. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. അതേസമയം ലക്ഷങ്ങള്‍ ബുക്കിംഗുമായി കുതിക്കുകയാണ് സൈബര്‍ ട്രക്ക്. വാഹനത്തിന് 10 ലക്ഷത്തിലേറെ ബുക്കിംഗ് ലഭിച്ചെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. 

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

PREV
click me!

Recommended Stories

ഈ വാഹന ഉടമകൾ റോഡിൽ ഇറങ്ങാൻ ഇനി പാടുപെടും! ആ പരിപാടികളൊന്നും ഇനി നടക്കില്ല, കർശന നീക്കവുമായി നിതിൻ ഗഡ്‍കരി
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ