'ചങ്കിനുള്ളില്‍ നീയാണെന്ന്' അമേരിക്കൻ മുതലാളിയോട് ചൈനാക്കാര്‍!

Published : Oct 10, 2022, 12:03 PM IST
'ചങ്കിനുള്ളില്‍ നീയാണെന്ന്' അമേരിക്കൻ മുതലാളിയോട് ചൈനാക്കാര്‍!

Synopsis

ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണിയായ ചൈനയിൽ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുകയാണ് ചൈന പാസഞ്ചർ കാർ അസോസിയേഷൻ (സി‌പി‌സി‌എ) പുറത്തുവിട്ട ഈ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022 സെപ്റ്റംബർ മാസത്തിൽ ചൈനയിലെ മൊത്തവ്യാപാരത്തിൽ വമ്പന്‍ മുന്നേറ്റവുമായി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‍ല. കഴിഞ്ഞ മാസം ടെസ്‌ല 83,135 വാഹനങ്ങള്‍ വിറ്റു എന്നാണ് കണക്കുകള്‍. ടെസ്‍ലയുടെ ചൈനയിലെ ഒരു മാസത്തിനിടെയുള്ള ഏറ്റവും വലിയ വില്‍പ്പന കണക്കുകളാണ് ഇതെന്നാണ് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണിയായ ചൈനയിൽ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുകയാണ് ചൈന പാസഞ്ചർ കാർ അസോസിയേഷൻ (സി‌പി‌സി‌എ) പുറത്തുവിട്ട ഈ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സി‌പി‌സി‌എ ഡാറ്റ പ്രകാരം ചൈനയിലെ മൊത്തവ്യാപാര വൈദ്യുത വാഹന വിൽപ്പന ഓഗസ്റ്റിലെ അഞ്ച് ശതമാനം പ്രതിമാസ വളർച്ച സെപ്റ്റംബറില്‍ എട്ട് ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് തൊഴിലാളികളെ അഭിനന്ദിച്ച് അമേരിക്കന്‍ മുതലാളി, കാരണം ഇതാണ്!

ഷാങ്ഹായിലെ പ്ലാന്‍റില്‍ നിന്നാണ്  ടെസ്‌ലയുടെ ഉല്‍പ്പാദനം.  പ്രാദേശിക വില്‍പ്പനയ്ക്ക് ഒപ്പം നിരവധി യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമുള്ള വാഹനങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നത് ഇവിടെയാണ്. യുഎസിനു പുറത്തുള്ള ആദ്യത്തെ ടെസ്‌ല പ്ലാന്റ് കൂടിയായിരുന്നു ഷാങ്ഹായ് ഫാക്ടറി. അടുത്ത കാലത്തായി, ഉൽപ്പാദനവും വിതരണവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും കമ്പനി ക്രമേണ ഇതിനെയൊക്കെ അതിജീവിച്ചു. 

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 78,906 യൂണിറ്റ് എന്ന വില്‍പ്പ സംഖ്യ ടെസ്‍ല നേടിയിരുന്നു, എന്നാൽ സെപ്റ്റംബർ മുതലുള്ള കണക്കുകൾ ടെസ്‌ല ഇപ്പോൾ എങ്ങനെയാണ് അതിവേഗ പാതയിലേക്ക് മാറുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചൈനയില്‍ നിർമ്മിക്കുന്ന ടെസ്‌ല കാറുകളുടെ റെക്കോർഡ് വിൽപ്പന വൈദ്യുത വാഹനങ്ങൾ മൊബിലിറ്റി ട്രെൻഡിൽ മുന്നിലാണെന്ന് കാണിക്കുന്നതായി കമ്പനി ഒരു പ്രസ്‍താവനയിൽ പറഞ്ഞു.

ചൈനീസ് ഇവി വിപണിയിലെ പ്രാദേശിക, ആഗോള കമ്പനികളുടെ നീണ്ട നിരയ്‌ക്കെതിരെയാണ് ടെസ്‌ല മത്സരിക്കുന്നത്. ലോകമെമ്പാടുമുള്ള സാധ്യതകളെ നിർണ്ണയിക്കും എന്നതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‍ല, ചൈനീസ് വിപണിയെ വളരെ നിർണായകമായ ഒരു വിപണിയായാണ് കാണുന്നത്. 2019 ൽ തുറന്ന ഷാങ്ഹായ് പ്ലാന്റ് പിന്നീട് മോഡൽ 3, ​​മോഡൽ Y എന്നിവയുടെ യൂണിറ്റുകൾ നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. ഷാങ്ഹായി പ്ലാന്‍റില്‍ നിന്നും ഇതുവരെ പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിച്ചതായി ടെസ്‍ല അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 2022 ഓഗസ്റ്റ് 13ന് പ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങിയ വാഹനമാണ് ഈ നിര്‍ണ്ണായക നാഴികക്കല്ല് കമ്പനിക്ക് നേടിക്കൊടുത്തത്. ടെസ്‌ല ഷാങ്ഹായ് ഫാക്ടറി 2019-ൽ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019ല്‍ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, തുടക്കത്തിൽ ടെസ്‌ല മോഡൽ 3 മാത്രമാണ് നിർമ്മിച്ചത്. പിന്നീട് ടെസ്‌ല വൈ മോഡലുകളും ഇവിടെ നിർമ്മിക്കാൻ തുടങ്ങി.

പാര്‍ട്ടിയുടെ രഹസ്യസമ്മേളനം നടക്കുന്ന നഗരത്തില്‍ ഈ അമേരിക്കന്‍ കാറുകളെ നിരോധിച്ച് ചൈന!

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഫാക്ടറിയാണ് ടെസ്‌ലയുടെ ഷാങ്ഹായ് ഗിഗാഫാക്‌ടറി. ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട് പ്രകാരം ഈ ഫാക്ടറിയില്‍ ടെസ്‌ല മോഡൽ 3 , ​​മോഡൽ Y ഇവികൾ എന്നിവയുടെ 7,50,000 യൂണിറ്റുകൾ നിർമ്മിക്കാൻ കഴിയും. ഈ ടെസ്‌ല ഫാക്ടറിയിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ 95 ശതമാനത്തിലധികം പ്രാദേശിക വിതരണക്കാരിൽ നിന്നാണ് നിർമ്മിക്കുന്നതെന്ന് ടെസ്‌ലയുടെ വിദേശകാര്യ വൈസ് പ്രസിഡന്റ് പറയുന്നു. ഈ ഫാക്ടറിയിലെ 99.9 ശതമാനം ജീവനക്കാരും ചൈനക്കാരാണ്. ടെസ്‌ല ലക്ഷ്യമിടുന്ന പ്രാദേശികവൽക്കരണ നിലവാരത്തിനൊപ്പം, ചൈനയിൽ ഒരു ഇലക്ട്രിക് വാഹനം രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും കമ്പനി ആലോചിക്കുന്നതായി മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ടെസ്‌ല ചൈനയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട ബ്രാൻഡും ഒരു പ്രധാന ഇവി കമ്പനിയുമാണ് എങ്കിലും, സെപ്റ്റംബര്‍ മാസത്തിൽ ഇവിടുത്തെ വിപണിയിൽ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ഒന്നാം സ്ഥാനത്തെത്തിയ ചൈനീസ് കമ്പനിയായ ബിവൈഡിയെക്കാൾ വളരെ പിന്നിലാണ് എന്നത് മറ്റൊരു യാതാര്‍ത്ഥ്യമാണ്. 

"ഈ പറമ്പില്‍ കയറരുത്.." സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‍ല വണ്ടികളെ വിലക്കി ചൈന!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ