ഈ ഫാക്ടറിയിലെ 99.9 ശതമാനം ജീവനക്കാരും ചൈനക്കാരാണ്.

ചൈനയിലെ ഷാങ്ഹായി പ്ലാന്‍റില്‍ ഇതുവരെ പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല. ഓഗസ്റ്റ് 13ന് പ്ലാന്‍റില്‍ നിന്നും പുറത്തിറങ്ങിയ വാഹനമാണ് ഈ നിര്‍ണ്ണായക നാഴികക്കല്ല് കമ്പനിക്ക് നേടിക്കൊടുത്തത്.

പാര്‍ട്ടിയുടെ രഹസ്യസമ്മേളനം നടക്കുന്ന നഗരത്തില്‍ ഈ അമേരിക്കന്‍ കാറുകളെ നിരോധിച്ച് ചൈന!

ടെസ്‌ല ഷാങ്ഹായ് ഫാക്ടറി 2019-ൽ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019ല്‍ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, തുടക്കത്തിൽ ടെസ്‌ല മോഡൽ 3 മാത്രമാണ് നിർമ്മിച്ചത്. പിന്നീട് ടെസ്‌ല വൈ മോഡലുകളും ഇവിടെ നിർമ്മിക്കാൻ തുടങ്ങി. നിർമ്മാണ നാഴികക്കല്ല് കൈവരിച്ച ടീമിനെ ടെസ്‌ല ചീഫ് ഇലോൺ മസ്‌ക് അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു തൊഴിലാളികള്‍ക്കുള്ള അദ്ദേഹത്തിന്‍റെ ആശംസകൾ. 

ഈ ലക്ഷ്യം കൈവരിച്ചതോടെ, ഇവി കമ്പനിയുടെ ക്യുമുലേറ്റീവ് പ്രൊഡക്ഷൻ കണക്കുകൾ ഇപ്പോൾ മൂന്ന് ദശലക്ഷത്തിലധികമാണെന്ന് മസ്‌ക് പറഞ്ഞു. നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ കമ്പനിയുടെ സംയോജിത സ്ഥാപിത ഉൽപ്പാദന ശേഷി 1.9 ദശലക്ഷത്തിലധികം യൂണിറ്റുകളായി കണക്കാക്കപ്പെടുന്നു. ഈ ഉൽപ്പാദന നിരക്ക് അനുസരിച്ച്, വരും മാസങ്ങളിൽ ആഗോളതലത്തിൽ ടെസ്‌ല അഞ്ച് ദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

"ഈ പറമ്പില്‍ കയറരുത്.." സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‍ല വണ്ടികളെ വിലക്കി ചൈന!

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഫാക്ടറിയാണ് ടെസ്‌ലയുടെ ഷാങ്ഹായ് ഗിഗാഫാക്‌ടറി. ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട് പ്രകാരം ഈ ഫാക്ടറിയില്‍ ടെസ്‌ല മോഡൽ 3 , ​​മോഡൽ Y ഇവികൾ എന്നിവയുടെ 7,50,000 യൂണിറ്റുകൾ നിർമ്മിക്കാൻ കഴിയും. ഈ ടെസ്‌ല ഫാക്ടറിയിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ 95 ശതമാനത്തിലധികം പ്രാദേശിക വിതരണക്കാരിൽ നിന്നാണ് നിർമ്മിക്കുന്നതെന്ന് ടെസ്‌ലയുടെ വിദേശകാര്യ വൈസ് പ്രസിഡന്റ് പറയുന്നു. ഈ ഫാക്ടറിയിലെ 99.9 ശതമാനം ജീവനക്കാരും ചൈനക്കാരാണ്.

ടെസ്‌ല ലക്ഷ്യമിടുന്ന പ്രാദേശികവൽക്കരണ നിലവാരത്തിനൊപ്പം, ചൈനയിൽ ഒരു ഇലക്ട്രിക് വാഹനം രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും കമ്പനി ആലോചിക്കുന്നതായി മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചൈനയിലുണ്ടാക്കിയ വണ്ടികള്‍ ഇന്ത്യയിൽ വില്‍ക്കാമെന്ന് കരുതേണ്ട, തുറന്നടിച്ച് കേന്ദ്ര സര്‍ക്കാര്‍!

ഷാങ്ഹായ് ഫാക്ടറിക്ക് പുറമെ, ടെക്സാസിലെ ഫെർമോണ്ടിലും ജർമ്മനിയിലെ ബെർലിനിലും ടെസ്‌ലയ്ക്ക് നിർമ്മാണ കേന്ദ്രങ്ങള്‍ ഉണ്ട്. വിവിധ പരിസ്ഥിതി ഗ്രൂപ്പുകളുടെ എതിർപ്പ് കാരണം ഒന്നിലധികം കാലതാമസങ്ങൾക്ക് ശേഷമാണ് ബെര്‍ലിന്‍ ഫാക്ടറിയില്‍ അടുത്തിടെ ഉൽപ്പാദനം ആരംഭിച്ചത്. കാനഡയിൽ മറ്റൊരു ഫാക്ടറി നിർമിക്കാനും ടെസ്‌ല ആലോചിക്കുന്നുണ്ട്.