ജനറല്‍ മോട്ടോഴ്‍സിനെ പിന്തള്ളി ടെസ്‍ല, ഏറ്റവും വിപണിമൂല്യമുള്ള വണ്ടിക്കമ്പനി

By Web TeamFirst Published Oct 28, 2019, 5:10 PM IST
Highlights

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനിയെന്ന സ്ഥാനം ഇനി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‍ലയ്ക്ക്

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനിയെന്ന സ്ഥാനം ഇനി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‍ലയ്ക്ക്. ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളിയാണ് ടെസ്‍ലയുടെ ഈ കുതിപ്പ്.

കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില 17 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് വിപണിമൂല്യത്തില്‍ ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളി ടെസ്‍ല ഒന്നാമതെത്തിയത്. മൂന്നാം പാദത്തില്‍ കമ്പനി ലാഭമുണ്ടാക്കുമെന്ന് സി.ഇ.ഒ. ഇലോണ്‍ മസ്‌ക് ഉറപ്പു നല്‍കിയതാണ് ടെസ്‍ലയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കിയത്.

5,300 കോടി ഡോളറാണ് ടെസ്ലയുടെ വിപണിമൂല്യം. ജനറല്‍ മോട്ടോഴ്‌സിന്റേത് 5,100 കോടി ഡോളറാണ്. അമേരിക്കയില്‍ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനി ആപ്പിളാണ്. 1.11 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.

click me!