പുത്തന്‍ ബെന്‍റ്‍ലി ബെന്‍റേഗ വിപണിയിലേക്ക്

By Web TeamFirst Published Jun 30, 2020, 3:42 PM IST
Highlights

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന  ബ്രീട്ടീഷ് ബ്രാൻഡ് ബെന്റ്‌ലി ബെന്റേഗയുടെ പുതിയ ഫെയ്‌സ്‌‌ലിഫ്റ്റ് പതിപ്പ് വിപണിയിലേക്ക്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന  ബ്രീട്ടീഷ് ബ്രാൻഡ് ബെന്റ്‌ലി ബെന്റേഗയുടെ പുതിയ ഫെയ്‌സ്‌‌ലിഫ്റ്റ് പതിപ്പ് വിപണിയിലേക്ക്.

2020 ബീജിംഗ് മോട്ടോർ ഷോയിൽ ഫെയ്‌സ്‌ലിഫ്റ്റ് ബെന്റേഗ എസ്‌യുവിയുടെ ആഗോള അവതരണം നടത്താമെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റ്ലി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. ബെന്റ്‌ലിയുടെ പുതിയ ബിയോണ്ട് 100 ബിസിനസ് തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ മോഡലാകും 2021 ബെന്റേഗ.

സ്റ്റിയറിംഗ് വീൽ, സ്പീക്കർ, അലോയ് വീലുകൾ, പുതിയ ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, അനലോഗ് ക്ലോക്ക്, സ്പീഡോമീറ്റർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. 

ബെന്റേഗ ആദ്യമായി വിപണിയിൽ എത്തുന്നത് 2016 ലാണ്. ഇതുവരെ ആദ്യതലമുറ എസ്‌യുവിയുടെ 20,000 യൂണിറ്റുകൾ കമ്പനി ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് ബെന്റ്ലി അറിയിച്ചു. റിപ്പോർട്ട് പ്രകാരം ബെന്റ്ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിലെ എഞ്ചിൻ ഓപ്ഷനുകളായി 3.0 ലിറ്റർ V6 പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റ്, 4.0 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റ്, 6.0 ലിറ്റർ ട്വിൻ-ടർബോ W12 യൂണിറ്റ് എന്നിവ ഉൾപ്പെടുത്തിയേക്കും. ആഢംബര എസ്‌യുവി ശ്രേണിയിൽ ലംബോര്‍ഗിനി ഉറൂസും റോള്‍സ് റോയിസ് കലിനനും ആയിരിക്കും ബെന്റ്ലി ബെന്റേഗയുടെ എതിരാളികൾ.

click me!