ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറിന്‍റെ പാകിസ്ഥാനിലെ വില കേട്ടാൽ തലകറങ്ങും!

Published : Apr 30, 2025, 12:33 PM IST
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറിന്‍റെ പാകിസ്ഥാനിലെ വില കേട്ടാൽ തലകറങ്ങും!

Synopsis

ഇന്ത്യയിൽ 5 ലക്ഷത്തിൽ താഴെ വിലയുള്ള മാരുതി സുസുക്കി ആൾട്ടോ പാകിസ്ഥാനിൽ ഏകദേശം 8.20 ലക്ഷം രൂപയ്ക്കാണ് ലഭ്യമാകുന്നത്. സുരക്ഷാ സവിശേഷതകളിലും വലിയ വ്യത്യാസമുണ്ട്, ഇന്ത്യൻ വേരിയന്റിൽ 6 എയർബാഗുകൾ ഉൾപ്പെടെ കൂടുതൽ സവിശേഷതകൾ ലഭിക്കുന്നു.

ന്ത്യൻ വാഹന വിപണിയിൽ, ഉപഭോക്താക്കളുടെ ബജറ്റും ആവശ്യങ്ങളും കണക്കിലെടുത്ത് എല്ലാ സെഗ്‌മെന്റിലും വിവിധ തരം വാഹഹന മോഡലുകളെ വാഹന നി‍ർമ്മാണ കമ്പനികൾ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബജറ്റ് കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ, എന്നാൽ പാകിസ്ഥാനിൽ ഈ കാറിന്റെ വില എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ഈ കാർ ഇന്ത്യയിൽ 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. എന്നാൽ അയൽ രാജ്യത്ത് ഈ കാർ വാങ്ങാൻ ആളുകൾക്ക് എത്ര പണം ചെലവഴിക്കേണ്ടി വരും? ഈ കണക്കുകൾ കേട്ടാൽ ഒരുപക്ഷേ നിങ്ങളിൽ പലരും അമ്പരക്കും. കാരണം അത്രയ്ക്കുണ്ട് വിലയിലെ വ്യത്യാസം. 

ഇന്ത്യയിൽ ആൾട്ടോ കെ10 ന്റെ വില എത്രയാണ്?
മാരുതി സുസുക്കിയുടെ ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ വളരെയധികം ജനപ്രിയമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഈ കാർ റോഡുകളിൽ ധാരാളം കാണാൻ കഴിയുന്നത്. ഈ കാറിന്റെ ബേസ് വേരിയന്റിന്റെ ഏകദേശ എക്സ് ഷോറൂം വില 4. 23 ലക്ഷം രൂപയാണ്. അതേസമയം ഈ കാറിന്റെ ഏറ്റവും ഉയർന്ന വേരിയന്റ് വാങ്ങുകയാണെങ്കിൽ  6.20 രൂപയാണ് എക്സ്-ഷോറൂം വില. 

പാകിസ്ഥാനിലെ വില എത്രയാണ്?
സുസുക്കി പാകിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ കാറിന്റെ പ്രാരംഭ വില 2,707,000 പികെആ‍ ആണ്. ഇത് സഏകദേശം 8.20 ലക്ഷം രൂപയോളം വരും. അതേസമയം, ഈ കാറിന്റെ ഏറ്റവും ഉയർന്ന മോഡലിന്‍റെ വില 3,140,000  പികിആ‍ ആണ്. ഇത് ഏകദേശം 9.51 ലക്ഷം രൂപയോളം വരും. അതായത് പാകിസ്ഥാനിൽ ഈ കാ‍ർ വാങ്ങുന്ന പണം ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് ഈ വിലയ്ക്ക് ഒരു എസ്‌യുവി വാങ്ങാം.

സുരക്ഷാ സവിശേഷതകൾ
ഇന്ത്യയിലും പാകിസ്ഥാനിലും വിൽക്കുന്ന ആൾട്ടോയുടെ സുരക്ഷാ സവിശേഷതകളിൽ വളരെയധികം വ്യത്യാസമുണ്ട്. സുരക്ഷയ്ക്കായി, പാകിസ്ഥാൻ ആൾട്ടോയിൽ ഇരട്ട എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്കിംഗ് വിതരണത്തോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ചൈൽഡ് സീറ്റുകൾക്ക് ഐസോഫിക്സ് പിന്തുണ എന്നിവ ലഭിക്കുന്നു. അതേസമയം ഇന്ത്യൻ വേരിയന്റിൽ രണ്ടല്ല, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം