
മികച്ച മൈലേജും കുറഞ്ഞ അറ്റകുറ്റപ്പണികളും കാരണം മാരുതി സുസുക്കി കാറുകൾ ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. സുസുക്കി കാറുകൾ ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാനിലും വിൽക്കുന്നുണ്ട്. എന്നാൽ രണ്ട് രാജ്യങ്ങളിലെയും വിലകൾ തമ്മിലുള്ള വ്യത്യാസം നിങ്ങളെ അമ്പരപ്പിച്ചേക്കാം. ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാനിൽ വാഹന വില വളരെ കൂടുതലാണ്. ഇന്ത്യയിൽ പുറത്തിറങ്ങിയതിന് ശേഷം റെക്കോർഡ് വിൽപ്പന നേടിയ ഒരു കാറിനെ മാത്രം എടുത്ത് പരിശോധിച്ചാൽ നിങ്ങൾക്ക് ഈ വില വ്യത്യാസം മനസിലാക്കാം. ഈ കാറിന്റെ പേര് മാരുതി സുസുക്കി സ്വിഫ്റ്റ് എന്നാണ്. ഇന്ത്യയിൽ റെക്കോർഡുകൾ തകർത്ത ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ പാകിസ്ഥാനിലെ വില എത്രയാണ്? ഇഥാ അറിയേണ്ടതെല്ലാം.
പാക്കിസ്ഥാനിലെ സ്വിഫ്റ്റ് വില
അടുത്തിടെ സുസുക്കി പാക്കിസ്ഥാനിലെ സ്വിഫ്റ്റിന്റെ വില വർദ്ധിച്ചു. നേരത്തെ ഈ ഹാച്ച്ബാക്കിന്റെ വില PKR 4336000 ആയിരുന്നു. ഏകദേശം 13,17,731 ഇന്ത്യൻ രൂപ വരും ഇത്. എന്നാൽ ഇപ്പോൾ വില വർദ്ധനവിന് ശേഷം, ഈ കാറിന്റെ പ്രാരംഭ വില PKR 4416000 ആയി മാറിയിരിക്കുന്നു. ഏകദേശം 13,42,043 രൂപയോളമാണ് വില. ഈ കാറിന്റെ അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണ് ഇതെന്നതാണ് ശ്രദ്ധേയം. ഇതിനർത്ഥം ഇപ്പോൾ ഈ കാർ പാകിസ്ഥാനിൽ 80,000 പാകിസ്ഥാൻ രൂപയ്ക്ക് (ഏകദേശം 24,312 രൂപ) കൂടുതൽ ലഭ്യമാകുമെന്നാണ്. ഈ കാറിന്റെ മിഡ് വേരിയന്റിന് 4,560,000 PKR (ഏകദേശം 13,85,805 രൂപ) ഉം ഉയർന്ന വേരിയന്റിന് 4,719,000 PKR (ഏകദേശം 14,34,126 രൂപ) ഉം ആണ് വില.
മാരുതി സ്വിഫ്റ്റിന്റെ ഇന്ത്യയിലെ വില
ഈ മാരുതി ഹാച്ച്ബാക്കിന്റെ പാകിസ്ഥാനിലെ വില വളരെ ഉയർന്നതാണ്. അതായത് പാക്കിസ്ഥാനികൾ ഒരു സ്വിഫ്റ്റ് വാങ്ങുന്ന പണത്തിന് നമ്മൾ ഇന്ത്യക്കാർക്ക് ഒരു എസ്‌യുവി വാങ്ങാം. ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിന്റെ ബേസ് വേരിയന്റിന്റെ ഏകദേശ എക്സ്-ഷോറൂംവില 6.49 ലക്ഷം രൂപയാണ്.ഈ കാറിന്റെ ഏറ്റവും ഉയർന്ന വേരിയന്റ് വാങ്ങുകയാണെങ്കിൽ ഏകദേശം 9. 64 രൂപ എക്സ്-ഷോറൂം വിലയായി ചെലവഴിക്കേണ്ടിവരും. ഇൻഷുറൻസും മറ്റ് ചാർജുകളും ചേർത്ത ശേഷം, രണ്ട് രാജ്യങ്ങളിലും ഓൺ-റോഡ് വില വ്യത്യാസപ്പെടാം.
എഞ്ചിൻ വിശദാംശങ്ങൾ
പാകിസ്ഥാനിൽ വിൽക്കുന്ന സ്വിഫ്റ്റിൽ 1197 സിസി K12M എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 113Nm ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്വിഫ്റ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ കാറിൽ 111.7Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1197 സിസി Z12E എഞ്ചിനും ഉണ്ട്.
സുരക്ഷാ സവിശേഷതകൾ
ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എല്ലാ വകഭേദങ്ങളിലും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ നൽകിയിട്ടുണ്ട്, ഇതിനുപുറമെ, ഈ കാറിന് ആന്റി-ബ്രേക്കിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ചൈൽഡ് സീറ്റിനുള്ള ഐസോഫിക്സ് പിന്തുണ എന്നിവ ലഭിക്കും. പാകിസ്ഥാനിൽ വിൽക്കുന്ന സ്വിഫ്റ്റിൽ റിയർ വ്യൂ ക്യാമറ, പാർക്കിംഗ് സെൻസർ, 6 എയർബാഗുകൾ, ചൈൽഡ് സീറ്റിനുള്ള ഐസോഫിക്സ് പിന്തുണ തുടങ്ങിയ സുരക്ഷാ സവിശേഷതകളുണ്ട്.