
അമേരിക്കന്‍ ഇലക്ട്രിക്ക് ഭീമന്‍ ടെസ്‍ലയുടെ രണ്ടാം തലമുറ റോഡ്സ്റ്റര്‍ ഇലക്ട്രിക് സെഡാന്‍ വിപണിയിലെത്തുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. ടെസ്‍ല മേധാവി എലോണ്‍ മസ്‌ക് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായി ഫോര്‍ബ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബര്‍ ട്രക്കിന് അനുകൂലമായി തീരുമാനമെടുത്തതാണ് സൂപ്പര്‍ സെഡാന്റെ അരങ്ങേറ്റം വൈകാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ല്‍ രണ്ട് വാഹനങ്ങളും വിപണിയില്‍ എത്തുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ടെസ്ല റോഡ്സ്റ്ററിന്റെ എഞ്ചിനീയറിംഗ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് അടുത്ത വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കും.
സമ്മര്‍ സീസണോടെയാകും സെഡാന്‍റെ അവതരണം. വാഹനത്തിലേക്ക് ട്രൈ-മോട്ടോര്‍ ഡ്രൈവ് സംവിധാനവും നൂതന ബാറ്ററിയും ഉള്‍ചേര്‍ക്കുന്നതിനാല്‍ ഇതിന്റെ വികസനത്തിനായി കൂടുതല്‍ സമയം വേണ്ടിവരും. 2017 ലാണ് റോസ്റ്റര്‍ ഇലക്ട്രിക്കിനെ ടെസ്ല ആദ്യമായി വിപണിയില്‍ എത്തിക്കുന്നത്. 1.9 സെക്കന്‍ഡിനുള്ളില്‍ 0-96 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഏകദേശം 1,000 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം ചെയ്തിരുന്ന സെഡാന്‍ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറായിരുന്നു.
പുതിയ റോഡ്സ്റ്റര്‍ ഇലക്ട്രിക് സെഡാനായി ടെസ്ല സ്പേസ് എക്സ് പാക്കേജ് ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 1.9 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ വേഗത കൈവരിക്കുന്ന അടിസ്ഥാന മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തുറ്റ റോഡ്സ്റ്ററിന്റെ ഉയര്‍ന്ന പതിപ്പുകളും ഇത്തവണയും ഉണ്ടാകുമെന്നും മസ്‌ക് സൂചന നല്‍കിയിട്ടുണ്ട്. പുതിയ ടെസ്ല മോഡല്‍ എസിന്റെ പ്രാരംഭ വില 119,000 ഡോളറാണ്.
കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ 50,000 ഡോളര്‍ വരെ ഡൗണ്‍ പേയ്മെന്റായി നല്‍കേണ്ടിവരും. രണ്ട് സെക്കന്‍ഡിനുള്ളില്‍ 0-96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ടെസ്ല മോഡല്‍ എസ് പ്ലെയ്ഡ് പ്ലസ് വേരിയന്റിന്റെ പരിധി ടെസ്ല വര്‍ധിപ്പിക്കും.