പുകയൊഴിവ് വട്ടപ്പൂജ്യം, വരുന്നൂ കിടിലനൊരു ട്രക്ക്!

Web Desk   | Asianet News
Published : Sep 09, 2020, 10:12 AM IST
പുകയൊഴിവ് വട്ടപ്പൂജ്യം, വരുന്നൂ കിടിലനൊരു ട്രക്ക്!

Synopsis

സീറോ എമിഷനെ സൂചിപ്പിക്കുന്ന ‘സീറോ' എന്നാണ് ഈ ട്രക്കിന്‍റെ പേര്. നഗരപരിധിക്കുള്ളിലെ ചരക്ക്, പാർസൽ ഡെലിവറികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഇലക്ട്രിക് ട്രക്ക്.

സ്വീഡിഷ് ഇലക്ട്രിക് ഓട്ടോ സ്റ്റാർട്ടപ്പായ വോൾട്ട ട്രക്കുകൾ തങ്ങളുടെ ആദ്യ ഉൽപ്പന്നം പുറത്തിറക്കി. സീറോ എമിഷനെ സൂചിപ്പിക്കുന്ന ‘സീറോ' എന്നാണ് ഈ ട്രക്കിന്‍റെ പേര്. നഗരപരിധിക്കുള്ളിലെ ചരക്ക്, പാർസൽ ഡെലിവറികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഇലക്ട്രിക് ട്രക്ക്.

16 ടൺ വഹിക്കാൻ കഴിയുന്ന ഇലക്ട്രിക് ട്രക്കുകളാണ് ഇത്. റിവേർസ് പാർക്കിംഗ് അസിസ്റ്റ്, ആക്റ്റീവ് സ്റ്റിയറിംഗ്, ലെയ്ൻ അസിസ്റ്റ്, ലെയ്ൻ വാച്ച് ക്യാമറ എന്നിവയും മറ്റ് പ്രധാന സുരക്ഷാ സവിശേഷതകളാണ്. വോൾട്ടയ്ക്ക് 160-200 കിലോവാട്ട്സ് ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് നൽകുന്നത്, ഇത് 150-200 കിലോമീറ്റർ ശ്രേണി നൽകും. ഒരു ഇലക്ട്രിക് ട്രക്ക് തങ്ങളുടെ സ്വീഡിഷ് സഹോദരനായ വോൾവോയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇതിന് 90 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 37.3 ക്യുബിക് മീറ്റർ ഇടവും പരമാവധി പേലോഡ് ശേഷി 8.6 ടണ്ണും ട്രക്ക് വാഗ്ദാനം ചെയ്യുന്നു. 2021 -ന്റെ തുടക്കത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ പാർസൽ ഡെലിവറി, ലോജിസ്റ്റിക് കമ്പനികളുമായി ട്രയൽ ആരംഭിക്കാൻ വോൾട്ട ഒരുങ്ങുന്നു.

ഒരു ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻ ദാതാവെന്ന നിലയിൽ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന വിലയേറിയ നിരവധി പങ്കാളിത്തങ്ങൾ വോൾട്ട രൂപീകരിച്ചിട്ടുണ്ട്. കമ്പനി 2022 ഓടെ യുകെയിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല, അതേ വർഷം അവസാനത്തോടെ 500 യൂണിറ്റ് സീറോ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ