ഇത് ലോകത്തിലെ ആദ്യ ടാറ്റൂ കാര്‍!

By Web TeamFirst Published Mar 27, 2020, 7:43 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിനെ പച്ച കുത്തി കമ്പനി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിനെ പച്ച കുത്തി കമ്പനി. ലണ്ടന്‍ ആസ്ഥാനമായ ടാറ്റൂ ചിത്രകാരിയായ ക്ലോഡിയ ഡി സാബെയാണ് കാറില്‍ പച്ചകുത്തല്‍ നടത്തിയത്. ലോകത്തെ ആദ്യ ടാറ്റൂ കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 

‘ടാറ്റൂ കാര്‍’ എന്ന് പേരിട്ട വാഹനം യഥാര്‍ത്ഥത്തില്‍ വെളുത്ത നിറത്തിലുള്ള ലെക്‌സസ് യുഎക്‌സ് കോംപാക്റ്റ് എസ് യുവിയാണ്. 2018-ൽ ലെക്‌സസ് ആഗോള വിപണിയിലെ അവതരിപ്പിച്ച ചെറിയ എസ്‌യുവി മോഡൽ യുഎക്സിൻറെ വെള്ള നിറത്തിലുള്ള ഒരു മോഡലിലാണ് ക്ലോഡിയ ദേ സാബി പച്ച കുത്തിയത്. 

ജാപ്പനീസ് കരകൗശലവിദ്യയായ ടാകുമി പരിചയപ്പെടുത്തുന്ന ടാറ്റൂ ആണ് ക്ലോഡിയ ദേ സാബി ലെക്സസ്സ് യുഎക്സിൽ പതിപ്പിച്ചത്. ടാകുമി കരകൗശലവിദ്യയിലെ സാംസ്കാരിക ചിത്രങ്ങൾ പലതും ക്ലോഡിയ ദേ സാബി ലെക്സസ്സ് യുഎക്സിൽ കൊത്തിവച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് എസ്‌യുവിയുടെ വശങ്ങളിൽ പച്ചകുത്തിയ വലിയ കോയി മത്സ്യമാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ മത്സ്യങ്ങളിലൊന്നായ കോയി ജാപ്പനീസ് പാരമ്പര്യത്തിലെ ഒരു പ്രധാന അലങ്കാര മത്സ്യം ആണ്.

കോയി കാര്‍പ്പും രണ്ട് ഗോള്‍ഡ്ഫിഷുമാണ് കാറില്‍ പച്ചകുത്തുന്നതിനായി ക്ലോഡിയ ഡി സാബെ തെരഞ്ഞെടുത്ത ഡിസൈന്‍. ഐശ്വര്യവും സ്ഥിരോത്സാഹവും സമ്മാനിക്കുന്ന കോയി, പരമ്പരാഗത ജാപ്പനീസ് കലയില്‍നിന്ന് സ്വീകരിച്ചതാണെന്ന് ലെക്‌സസ് വിശദീകരിച്ചു. ടാറ്റൂ ചെയ്ത ലെക്‌സസ് യുഎക്‌സ് ആറ് മാസമെടുത്താണ് രൂപകല്‍പ്പന ചെയ്തത്. പച്ചകുത്തുന്നതിന് അഞ്ച് ദിവസം വേണ്ടിവന്നു. താൻ ആദ്യമായാണ് മനുഷ്യ ശരീരത്തിലല്ലാതെ ഒരു മെറ്റലിൽ പച്ച കുത്തുന്നത് എന്നും ഇതായിരുന്നു ഈ പ്രോജെക്ടിലെ ആവേശകരമായ കാര്യം എന്നും ചിത്രകാരി ക്ലോഡിയ ദേ സാബി പറയുന്നു. 

click me!