ഡബ്ല്യുആര്‍ 155 ആറിനെ ഫിലിപ്പീന്‍സിലും അവതരിപ്പിച്ച് യമഹ

By Web TeamFirst Published Sep 8, 2020, 5:09 PM IST
Highlights

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക.
 

ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ ഡബ്ല്യുആര്‍ 155 ആര്‍ ഡ്യുവല്‍പര്‍പ്പസ് മോഡലിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ചു. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 16.5 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക. 245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്, 880 mm സീറ്റ് ഉയരവും ലഭിക്കും.

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. 8 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അതേസമയം, ബൈക്കിനെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹീറോ എക്‌സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍. ഇന്ത്യന്‍ വിപണിയിലേക്ക് ഒഫ് റോഡ് മോഡലായ ഡബ്ല്യുആര്‍ 155 ആര്‍നെ യമഹ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും അടുത്തിടെ തായ്!ലാന്‍ഡിലും ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.


 

click me!