ഈ രണ്ടംഗ സംഘം മാരുതിയുടെ രാശി, നേടിക്കൊടുത്തത് 25,000 കോടിയുടെ കച്ചവടം!

Published : Sep 22, 2022, 04:28 PM IST
ഈ രണ്ടംഗ സംഘം മാരുതിയുടെ രാശി, നേടിക്കൊടുത്തത് 25,000 കോടിയുടെ കച്ചവടം!

Synopsis

 ഈ രണ്ട് എസ്‌യുവികളും കമ്പനിക്കായി 25,000 കോടി രൂപയുടെ ബുക്കിംഗുകൾ നേടിയിട്ടുണ്ട് എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്ത്യൻ വിപണിയിലെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതിയ തന്ത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ ബലേനോ, പുതിയ ബ്രെസ, പുതിയ ആൾട്ടോ കെ10, പുതിയ സെലേറിയോ എന്നിവ കമ്പനി ഈ വർഷം രാജ്യത്ത് അവതരിപ്പിച്ചുകഴിഞ്ഞു. ഇതോടൊപ്പം, പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ വിലകളും കമ്പനി ഉടൻ പ്രഖ്യാപിക്കും. ബലേനോ അധിഷ്ഠിത ക്രോസ്ഓവർ, 5-ഡോർ ജിംനി എന്നിവയുൾപ്പെടെ ഒരു പുതിയ ശ്രേണി എസ്‌യുവികളും 2023 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ഉല്‍പ്പാദനം നിര്‍ത്തുന്നു, ഇനിയില്ല ഈ ഐക്കണിക്ക് മാരുതി എഞ്ചിൻ!

നഷ്ടമായ വിപണി വിഹിതം 50 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറഞ്ഞ് തിരിച്ചുപിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ എസ്‌യുവി ഓഫറുകളായ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ രണ്ട് എസ്‌യുവികളും കമ്പനിക്കായി 25,000 കോടി രൂപയുടെ ബുക്കിംഗുകൾ നേടിയിട്ടുണ്ട് എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്‌യുവികൾ മാത്രമല്ല, മാരുതി സുസുക്കിയുടെ മൂന്ന് വരി യൂട്ടിലിറ്റി മോഡലുകളായ എർട്ടിഗയും XL6 ഉം വാങ്ങുന്നവരിൽ നിന്ന് നല്ല പ്രതികരണം നേടിയിട്ടുണ്ട്. ഈ രണ്ട് മോഡലുകളും കമ്പനിക്ക് ഒരു ലക്ഷം ബുക്കിംഗുകൾ നൽകുന്നു. അതേസമയം, പുതിയ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കുമായി 1.4 ലക്ഷത്തിലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചു. യൂട്ടിലിറ്റി വാഹനങ്ങൾക്കായി മൊത്തം ഓർഡർ ബുക്കിൽ നിന്ന് 35,000 കോടി രൂപയാണ് കമ്പനി നേടിയത്.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

മാരുതി സുസുക്കി ഇതിനകം 45,000 യൂണിറ്റ് ബ്രെസ ഡെലിവറി ചെയ്‍തിട്ടുണ്ട്. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ ഡെലിവറികൾ ഇനിയും ആരംഭിക്കാനുണ്ട്. 2022 സെപ്റ്റംബർ 26 മുതൽ നവരാത്രി കാലയളവിൽ പുതിയ ഗ്രാൻഡ് വിറ്റാരയുടെ വിലകളും ഡെലിവറികളും മാരുതി സുസുക്കി പ്രഖ്യാപിക്കും. ബുക്കിംഗുകളിൽ ഭൂരിഭാഗവും ഉയർന്ന വേരിയന്റുകൾക്ക് വേണ്ടിയാണെന്നും ഇത് ഒരു വാഹനത്തിന് ഉയർന്ന ശരാശരി വിലയും ഉയർന്ന മാർജിനുകളും നൽകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പുതിയ മോഡലുകൾക്കുള്ള ശക്തമായ ഡിമാൻഡ് അതിന്റെ വാർഷിക എസ്‌യുവി വിൽപ്പന ഏകദേശം മൂന്ന് ലക്ഷം യൂണിറ്റായി ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎസ്‌ഐഎൽ പ്രതീക്ഷിക്കുന്നു.

അതേസമയം മാരുതിയില്‍ നിന്നുള്ള മറ്റ് ചില വാര്‍ത്തകളില്‍ പുതിയ മാരുതി YTB എസ്‌യുവി പരീക്ഷണം നടത്തുന്ന ചിത്രങ്ങള്‍ അടുത്തിടെ വീണ്ടും പുറത്തുവന്നിരിക്കുന്നു. എൽഇഡി ഡിആർഎൽ, ഫ്രണ്ട് ഗ്രിൽ ഡിസൈൻ, സിലൗറ്റ് തുടങ്ങിയ പുതിയ വിശദാംശങ്ങൾ സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു. നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കാൻ, മാരുതി ബലേനോ YTB എസ്‌യുവി ബ്രെസ്സയ്‌ക്കൊപ്പം സ്ഥാനം പിടിക്കും. ഇത് നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളോട് മത്സരിക്കും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം