ഹൈബ്രിഡ് എഞ്ചിനും കിടിലൻ സുരക്ഷാ ഫീച്ചറുമായി മാരുതിയുടെ ഈ ബജറ്റ് എസ്‌യുവി വരുന്നു

Published : Sep 15, 2025, 08:55 PM IST
Maruti Suzuki Fronx

Synopsis

മാരുതി സുസുക്കി പുതിയ ഹൈബ്രിഡ് ഫ്രോങ്ക്സ് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ പുതിയ മോഡലിൽ സൂപ്പർ എനെ-ചാർജ് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും മെച്ചപ്പെട്ട മൈലേജും പ്രകടനവും ഉണ്ടാകും.

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഫ്രോങ്ക്‌സ് എസ്‌യുവിയെ പുതിയ ഹൈബ്രിഡ് രൂപത്തിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. അടുത്തിടെ, ഈ കാറിന്റെ പ്രൊഡക്ഷൻ-സ്‌പെക്ക് മോഡൽ യാതൊരു കവറും ഇല്ലാതെ റോഡിൽ പരീക്ഷണം നടത്തുന്നത് കണ്ടു.  ഇത് അതിന്റെ ലോഞ്ചിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിപ്പിച്ചു. അതിന്റെ വിശദാംശങ്ങൾ വിശദമായി നമുക്ക് നോക്കാം.

ഇത്തവണ കമ്പനിയുടെ പുതിയ സൂപ്പർ എനെ-ചാർജ് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ഫ്രോങ്ക്സിൽ ലഭിക്കും 1.0 മുതൽ 1.5 ലിറ്റർ വരെ ടർബോ പെട്രോൾ എഞ്ചിൻ ഇതിനൊപ്പം ചേർക്കാം. ഈ സജ്ജീകരണം മൈലേജ് വർദ്ധിപ്പിക്കുക മാത്രമല്ല. കാറിന്റെ പ്രകടനം സുഗമമാക്കുകയും ചെയ്യും. ഫ്രോങ്ക്സ് ഹൈബ്രിഡിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ടെസ്റ്റ് മോഡലിൽ ഒരു പുതിയ 'ഹൈബ്രിഡ്' ബാഡ്ജ് മാത്രമേ കണ്ടിട്ടുള്ളൂ.  അത് സാധാരണ മോഡലിൽ നിന്ന് ഇതിനെ വ്യത്യസ്‍തമാക്കുന്നു.

ഏറ്റവും വലിയ അത്ഭുതം അതിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന LIDAR സെൻസറാണ്. സാധാരണയായി ഈ സവിശേഷത കാറിന്റെ എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യ മാപ്പ് ചെയ്യുന്നതിനാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ഫ്രോങ്ക്സ് ഹൈബ്രിഡിന് ലെവൽ 2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സവിശേഷതകൾ നൽകാനാകുമെന്ന അഭ്യൂഹങ്ങൾക്ക് ഇത് കാരണമായി. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കാറിന്റെ ഒരു പരീക്ഷണ മോഡൽ മറയ്ക്കാതെ കാണുന്നത് അതിന്റെ അരങ്ങേറ്റം ഉടൻ തന്നെ നടക്കും എന്ന് സൂചിപ്പിക്കുന്നു. 2025 അവസാനത്തോടെ കമ്പനി ഇത് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ